HIGHLIGHTS : Body of four-year-old girl killed by leopard found in Valparai
തൃശൂര്‍: തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ പുലിപിടിച്ച നാലുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ഇവര്‍ താമസിച്ചിരുന്ന ലയത്തിന് 300 മീറ്റര്‍ അകലെയുള്ള കാട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പകുതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസും ഫയര്‍ഫോഴ്‌സും വനംവകുപ്പും നാട്ടുകാരുമടക്കം നടത്തിയ ദീര്‍ഘമായ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയ്ത.
വാല്‍പ്പാറ പച്ചമല എസ്റ്റേറ്റ് തെക്ക് ഡിവിഷനിലെ തൊഴിലാളി ജാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകള്‍ റൂസ്‌നയെയാണ് തേയിലത്തോട്ടത്തിനുള്ളില്‍ നിന്ന് എത്തിയ പുലി ആക്രമിച്ചത്.
ഇന്നലെ കുട്ടിയെ കണ്ടെത്തിനായി വ്യാപകമായി തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ ഞായറാഴ്ചയാണു ജാര്‍ഖണ്ഡില്‍ നിന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്കായി ഇവിടെ എത്തിയത്.