തെരഞ്ഞെടുക്കപ്പെട്ട വകുപ്പുകളിലെ വനിതാ ജീവനക്കാര്‍ക്കായി കേരള സംസ്ഥാന ഐ.ടി. മിഷന്‍ സൈബര്‍ സുരക്ഷാ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ബെവ്‌കോ എം.ഡി. ഹര്‍ഷിത അട്ടല്ലൂരി സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
സമകാലിക സമൂഹത്തില്‍ വനിതകള്‍ സൈബര്‍ സുരക്ഷയെക്കുറിച്ച് ബോധവതികളാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവര്‍ വിശദീകരിച്ചു. തുടര്‍ന്ന് നടന്ന വിശദമായ ചര്‍ച്ച കേരള സൈബര്‍ ഡോം ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് കൃഷ്ണന്‍ പോറ്റി നയിച്ചു. സൈബര്‍ സുരക്ഷയുടെ പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു വനിത ദിനത്തിലെ ശില്‍പശാല. ഐ.ടി. മിഷന്‍ ഡയറക്ടര്‍ സന്ദീപ് കുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഷിജിത്ത്, സനോബ് തുടങ്ങിയവര്‍ പങ്കെടുത്തു. ഐ.ടി. മിഷന്‍ പദ്ധതിയായ സെര്‍ട്ട് – കെയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പതിനാല് ജില്ലകളിലും ലൈവ് സ്ട്രീമിംഗ് നടത്തിയ പരിപാടിയില്‍ ജില്ലാ കളക്ട്രേറ്റുകളിലെ ജീവനക്കാരും ഫെയ്‌സ്ബുക്ക് ലൈവ് വഴി പൊതുജനങ്ങളും പങ്കെടുത്തു.




