അന്താരാഷ്ട്ര ബധിര വാരാചരണം

വള്ളിക്കുന്ന്: കൊടക്കാട് ബധിര വിദ്യാലയത്തിന്റേയും പരപ്പനങ്ങാടി ലയണ്‍സ് ക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ബധിര വാരം വിവിധ പരിപാടികളോടെ ആചരിച്ചു.

രാവിലെ നടന്ന രക്ഷിതാക്കള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസിന് ഇന്റര്‍നേഷണല്‍ മെന്റര്‍ ഷഫീഖ് കത്തറമ്മല്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പ്രശസ്ത മജീഷ്യന്‍ സനീഷ് വടകര അവതരിപ്പിച്ച മാജിക് ഷോ വിസ്മയക്കാഴ്ച കുട്ടികള്‍ക്ക് നവ്യാനുഭവമായി. വിദ്യാര്‍ത്ഥികളുടെ വിവിധ മത്സരങ്ങളും കലാപരിപാടികളും നടന്നു. ഉച്ചക്ക് ശേഷം പൊതുസമ്മേളനം വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എ.പി.കെ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ലയണ്‍ മനോജ്. പി.കെ മുഖ്യാതിഥിയായിരുന്നു.

ടി.കെ. ബഷീര്‍, ലയണ്‍ ഷാഹിന്‍. സി.കെ, വാഹിദ് കടക്കാട്, മധുമേനാത്ത്, ഫെമിന.പി.എ, സലില്‍ കോനാരി, കെ.ദീപ്തി,സുഹറാ ബി.പി, യദു കൃഷ്ണ എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top