Section

malabari-logo-mobile

ആവിഷ്‌കാര സ്വാതന്ത്യം തടയരുത്; അന്താരാഷ്ട്ര ചലച്ചിത്രമേള ഓപ്പണ്‍ഫോറം

HIGHLIGHTS : Open Forum not to restrict freedom of expression

തിരുവനന്തപുരം: ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേല്‍ ഭരണകൂടങ്ങളുടെ നിയന്ത്രണം മികച്ച ചിത്രങ്ങളുടെ സൃഷ്ടിക്ക് തടസമാണെന്നു ഓപ്പണ്‍ ഫോറം. വര്‍ത്തമാനകാലത്തെ നിയന്ത്രണങ്ങള്‍ സ്വതന്ത്ര ചിന്തകളുടെയും ചലച്ചിത്ര മേളകളുടെയും ഭാവി ചോദ്യചിഹ്നമാക്കി മാറ്റിയിരിക്കുകയാണെന്നും നസിര്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ കാര്‍ത്തിക് പറഞ്ഞു .ഒ.ടി.ടി. പ്ലാറ്റ്ഫോമുകളെപോലും ഭരണകൂടം നിയന്ത്രിക്കുകയാണ് .കലയുടെ സമസ്ത മേഖലകളിലുമുള്ള ആ നിയന്ത്രണം ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് ഭീഷണിയാണന്നും അദ്ദേഹം വ്യക്തമാക്കി .

സെന്‍സറിങ് സിനിമകളുടെ ആത്മാവിനെ നശിപ്പിക്കുകയാണ്. സിനിമയുടെ സര്‍ട്ടിഫിക്കേഷന് മാത്രമാണ് സെന്‍സര്‍ ബോര്‍ഡിന് രൂപം നല്‍കിയിരിക്കുന്നതെന്നും അതില്‍ കവിഞ്ഞുള്ള ഇടപെടലാണ് അവര്‍ നടത്തുന്നതെന്നും സംവിധായകന്‍ ഗൗരവ് മദന്‍ പറഞ്ഞു .

sameeksha-malabarinews

ഓപ്പണ്‍ ഫോറത്തില്‍ മോഹിത് പ്രിയദര്‍ശി, മനോജ് ജാസണ്‍, ശ്യാം സുന്ദര്‍, തമിഴ്, റ്വിത ദത്ത തുടങ്ങിയവരും പങ്കെടുത്തു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!