
നേപ്പാൾ കൾച്ചർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ കാലിക്കറ്റ് സർവകാശാലാ എജ്യുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്ററിലെ ( ഇ.എം.എം.ആർ.സി. ) ക്യാമറാമാൻ എം. ബാനിഷിന് പുരസ്കാരം. നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന ഏഴാമത് നേപ്പാൾ കൾച്ചർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ( NCIFF ) മികച്ച അന്താരാഷ്ട്ര സിനിമാട്ടോഗ്രാഫിക്കുള്ള പുരസ്‌കാരമാണ് ലഭിച്ചത്.
ഇ.എം.എം.ആർ.സി. നിർമിച്ച് സജീദ് നടുത്തൊടി സംവിധാനം ചെയ്ത ‘നേച്ചേഴ്സ് ബാൻഡേജ്’ എന്ന ഡോക്യുമെന്ററിയുടെ ദൃശ്യസൗന്ദര്യത്തിനും കലാമൂല്യത്തിനുമുള്ള അംഗീകാരമാണിത്.
നേപ്പാൾ കൾച്ചർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ജൂറി അംഗവും അർജന്റീനിയൻ ചലച്ചിത്രകാരനുമായ ഹോർഹെ കരൊവാറ്റയും നേപ്പാളി നടിയും നിർമാതാവുമായ ദീപശ്രീ നിരോളയും ചേർന്ന് പുരസ്‌കാരം സമ്മാനിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





