കാലിക്കറ്റ് സർവകലാശാല വാർത്തകൾ; മലയാളം സാങ്കേതികപദാവലി; സെമിനാര്‍ സമാപിച്ചു

HIGHLIGHTS : Calicut University News; Malayalam Technical Vocabulary; Seminar concludes

മലയാളം സാങ്കേതികപദാവലി; സെമിനാര്‍ സമാപിച്ചു

സമൂഹശാസ്ത്ര വിഷയങ്ങളിലെ സാങ്കേതിക പദാവലി മലയാളഭാഷയില്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മീഷന്‍ (സി.എസ്.ടി.ടി.) കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച സെമിനാര്‍ സമാപിച്ചു. സര്‍വകലാശാലാ ഫോക്‌ലോര്‍ പഠനവകുപ്പ് നേതൃത്വം നല്‍കിയ പരിപാടിയില്‍ ലൈബ്രറി സയൻസ് പഠനവകുപ്പ് പ്രൊഫസറും സിന്‍ഡിക്കേറ്റംഗവുമായ ഡോ. കെ.എം. ഹനീഫ വിഷയം അവതരിപ്പിച്ചു. സമാപന സമ്മേളനം പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി. സുനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സി.എസ്.ടി.ടി. അസി. ഡയറക്ടര്‍ ഡോ. സന്തോഷ് അധ്യക്ഷത വഹിച്ചു. ഫോക്‌ലോര്‍ പഠനവകുപ്പ് മേധാവി സി.കെ. ജിഷ, അസി. പ്രൊഫസര്‍ സിനീഷ് വേലിക്കുനി എന്നിവര്‍ സംസാരിച്ചു.

കെ.ഇ.എൻ. സാംസ്കാരികോത്സവം

സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്ര്യ അക്കാദമി പുരസ്‌കാരം നേടിയ കെ.ഇ.എൻ. കുഞ്ഞഹമ്മദിനെ അനുമോദിക്കുന്നതിന്റെ ഭാഗമായി കാലിക്കറ്റ് സർവകലാശാലാ ഇ.എം.എസ്. ചെയർ കെ.ഇ.എൻ. സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 4, 5 തീയതികളിലായി നടക്കുന്ന പരിപാടി നാലിന് രാവിലെ 10 മണിക്ക് സർവകലാശാലാ ഓഡിറ്റോറിയത്തിൽ സി.പി.ഐ. (എം.) അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്യും. മാധ്യമ പ്രവർത്തകൻ വി.ബി. പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ ഇ.എം.എസ്. ചെയർ തയ്യാറാക്കിയ ലെനിന്റെ ദാർശനിക കുറിപ്പുകൾ പ്രകാശനം ചെയ്യും. മതേതരത്വം, ഹിന്ദുത്വം, ദളിത് – ന്യൂനപക്ഷ രാഷ്ട്രീയം, മാധ്യമ വിമർശനം എന്നീ വിഷയങ്ങളിൽ ചർച്ച നടക്കും. ഡോ. ഖദീജ മുംതാസ്, എൻ. മാധവൻകുട്ടി, എ.എം. ഷിനാസ്, ഡോ. കെ.എസ്. മാധവൻ, ഡോ. അബ്ദുൽ റസാഖ്, ഡോ. പി.ആർ. ഷിത്തോർ, ഡോ. ഒ.കെ. മുരളീകൃഷ്ണൻ, ഡോ. കെ. ഷിബി, ഒ.പി. സുരേഷ്, ശ്രീജിത്ത് ശിവരാമൻ, കെ.ടി. കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിക്കും. നാലിന് വൈകീട്ട് 4 മണിക്ക് വിനിൽ പോളിന്റെ ‘ മഞ്ചാടിക്കരി ’ എന്ന കൃതിയുടെ പശ്ചാത്തലത്തിൽ മീനച്ചിലാർ യാത്രകളും അനുഭങ്ങളും പ്രചോദനമാക്കി അബീഷ് ശശിധരൻ അവതരിപ്പിക്കുന്ന “ മീനച്ചിൽ R ” എന്ന നാടകം അരങ്ങേറും. ഉദ്ഘാടന സമ്മേളനം ഒഴികെയുള്ള എല്ലാ സെഷനുകളും ഇ.എം.എസ്. ചെയർ ഹാളിൽ നടക്കും.

പ്രാക്ടിക്കൽ പരീക്ഷ

മൂന്നാം സെമസ്റ്റർ ബി.വോക്. ഡയറി സയൻസ് ആന്റ് ടെക്‌നോളജി നവംബർ 2025 പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 04, 14 തീയതികളിൽ നടക്കും. കേന്ദ്രം : എം.ഇ.എസ്. കല്ലടി കോളേജ് മണ്ണാർക്കാട്, പാലക്കാട്. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.

പരീക്ഷാ അപേക്ഷ

ബി.കോം. എൽ.എൽ.ബി. ഹോണേഴ്‌സ് മൂന്നാം സെമസ്റ്റർ (2021 മുതൽ 2024 വരെ പ്രവേശനം) ഒക്ടോബർ 2025, (2020 പ്രവേശനം) ഒക്ടോബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്കും അഞ്ച്, ഏഴ്, ഒൻപത് സെമസ്റ്റർ (2020 പ്രവേശനം മുതൽ) ഒക്ടോബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്കും പിഴ കൂടാതെ 18 വരെയും 200 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 04 മുതൽ ലഭ്യമാകും.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ( CBCSS ) വിവിധ ഇന്റഗ്രേറ്റഡ് പി.ജി. നാലാം സെമസ്റ്റർ (2021 മുതൽ 2024 വരെ പ്രവേശനം) ഏപ്രിൽ 2026, (2020 പ്രവേശനം) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും പത്താം സെമസ്റ്റർ (2020, 2021 പ്രവേശനം) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും മാർച്ച് മൂന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പുനർമൂല്യനിർണയഫലം

മൂന്നാം സെമസ്റ്റർ എം.സി.എ. (2016 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ എം.ബി.എ. (2020 മുതൽ 2024 വരെ പ്രവേശനം) ജൂലൈ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!