Section

malabari-logo-mobile

അന്തര്‍ജില്ലാ മോഷണസംഘ തലവന്‍ പിടിയില്‍

HIGHLIGHTS : Inter-district robbery gang leader arrested

അബ്ദുര്‍ റഹീം

തിരൂരങ്ങാടി: മലപ്പുറം കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന അന്തര്‍ജില്ലാ മോഷണ സംഘത്തലവനെ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡും തിരൂരങ്ങാടി പോലീസും ചേര്‍ന്ന് പിടികൂടി. വേങ്ങര പറപ്പൂര്‍ സ്വദേശി കുളത്ത് അബ്ദുര്‍ റഹീം എന്ന വേങ്ങര റഹീമിനെയാണ് പിടികൂടിയത്. മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ രാത്രി കാല കളവുകള്‍ കൂടിയതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം രാത്രികാല പരിശോധന ശക്തമാക്കിയിരുന്നു. മുന്‍ കാല കുറ്റവാളികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇയാളെ ചെമ്മാട് വച്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

കഴിഞ്ഞ മാസമാണ് പുലര്‍ച്ചെ തിരൂരങ്ങാടി മുന്നിയൂര്‍ നെടുമ്പറമ്പ് സ്വദേശി അഹമ്മദ് കബീറിന്റെ വീടിന്റെ ഓടിളക്കി അകത്തു കടന്ന് വീട്ടുകാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി വില കൂടിയ മൊബൈല്‍ ഫോണുകളും പണവും കവര്‍ച്ച ചെയ്തതടക്കം നിരവധി കേസുകള്‍ക്ക് ഇതോടെ തുമ്പായി . അഞ്ചു വര്‍ഷം മുന്‍പാണ് റഹീമിന്റ നേതൃത്വത്തിലുള്ള സംഘം വീടുകളില്‍ ഒറ്റക്കു കഴിയുന്ന സ്ത്രീകളെ ക്ലോറോഫോം മണപ്പിച്ച് കവര്‍ച്ച ചെയ്തത്. 30 ഓളം കേസുകളാണ് ഇയാളേയും സംഘത്തേയും അന്ന് പിടികൂടിയ സമയം തെളിയിക്കാനായത്. രണ്ട് വര്‍ഷം മുമ്പ് ഈ കേസുകളില്‍ ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ മഞ്ചേരിയില്‍ വാടക വീട്ടില്‍ വളരെ രഹസ്യമായി താമസിച്ചു വരികയായിരുന്നു.

sameeksha-malabarinews

അടുത്തിടെയായി ലഹരി കടത്തു സംഘങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തി വന്ന ഇയാള്‍ ആന്ധ്രയില്‍ നിന്നും കഞ്ചാവ് ഇവര്‍ക്കു വേണ്ടി എത്തിച്ചു കൊടുത്തിരുന്നതായും പറയുന്നു. മോഷണ മുതലുകള്‍ കണ്ടെടുക്കുന്നതിനും കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങും. ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, താനൂര്‍ ഡിവൈഎസ്പി എം ഐ ഷാജിയുടെ നിര്‍ദ്ദേശ പ്രകാരം തിരൂരങ്ങാടി എസ് ഐ ബിബിന്റെ നേതൃത്വത്തില്‍ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡ് അംഗങ്ങളായ അബ്ദുല്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി സഞ്ജീവ് , തിരൂരങ്ങാടി സ്റ്റേഷനിലെ എസ്‌ഐ ശിവദാസന്‍, സി പി ഒ എസ് മന്‍മദന്‍, നവീന്‍ ബാബു, ഉഷ എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!