Section

malabari-logo-mobile

ഒരു മണിക്കൂര്‍ അധിക സമയം ജോലി ചെയ്ത് പ്രതിഷേധിച്ച് മിനിസ്റ്റീരിയല്‍ ജീവനക്കാര്‍

HIGHLIGHTS : Ministerial employees working overtime and protesting

തിരുവനന്തപുരം : മോട്ടോര്‍ വാഹന വകുപ്പിലെ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ ഒരു മണിക്കൂര്‍ അധിക സമയം ജോലി ചെയ്ത് പ്രതിഷേധിച്ചു. തിങ്കളാഴ്ച വൈകിട്ട് 5 മണി മുതല്‍ 6 മണി വരെ ഒരു മണിക്കൂര്‍ അധിക സമയം ജോലി ചെയ്താണ് പ്രതിഷേധിച്ചത്. മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ പ്രൊമോഷന്‍ ഇല്ലാതാക്കി കൊണ്ട് നിലവിലുള്ള സ്‌പെഷ്യല്‍ റൂള്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയതിനെതിരാണ് പ്രതിഷേധം.

സ്‌പെഷ്യല്‍ റൂള്‍ സംബന്ധിച്ച് നിലവിലുള്ള കോടതി വിധികള്‍ക്ക് എതിരാണ്് സര്‍ക്കാര്‍ നടപടി. ഡ്രാഫ്റ്റ് റൂള്‍ വന്നപ്പോള്‍ തന്നെ ജീവനക്കാര്‍ ബഹു: കേരള അഡ്മിനിസ്റ്ററ്റീവ് ട്രിബൂനലില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഈ കേസുകളില്‍ സ്റ്റേ നിലവില്‍ ഉണ്ടായിരുന്ന സാഹചര്യത്തിലാണ് ഇതൊന്നും വക വെക്കാതെ ഇലക്ഷന് പ്രഖ്യാപനം വന്നതിനു ശേഷം എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ പുതിയ ഉത്തരവ് ഇറക്കിയത്. ഇത് പെരുമാറ്റ ചട്ട ലംഘനമാണെന്ന് ജീവനക്കാര്‍ പറയുന്നു.

sameeksha-malabarinews

പ്രൊമോഷന്‍ പോസ്റ്റ് ആയ ജോയിന്റ് ആര്‍.ടി.ഓ മുതല്‍ക്കുള്ള അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകള്‍ക്കു സാങ്കേതിക യോഗ്യത വേണം എന്നാണ് സര്‍ക്കാര്‍ ന്യായം. സുപ്രീം കോടതിയുടെ റോഡ് സേഫ്റ്റി കമ്മിറ്റിയില്‍ ഒരു തവണ ചര്‍ച്ച ചെയ്താണ് ഈ വിഷയം എന്നാണ് ഇതിനു സര്‍ക്കാര്‍ പറയുന്ന ന്യായം. വകുപ്പിലെ ജീവനകാര്‍ക്ക് യോഗ്യത നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര ഗവണ്മെന്റിനാണ് എന്ന കാര്യം വിസ്മരിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ അസാധാരണ നടപടി. ഇതിനെതിരെ ജീവനക്കാരുടെ സംഘട ആയ കേരള മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ മെയ് 17 മുതല്‍ അനിശ്ചിത കാല സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. മാര്‍ച്ച് 29, 30, 31 തീയതികളില്‍ സൂചന പണിമുടക്ക് നടത്തും. 10/03/21 ല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപവാസ സമരവും ഓഫീസുകളില്‍ ഒരു മണിക്കൂര്‍ ധര്‍ണയും നടത്തിയിരുന്നു. സമരത്തിന്റെ ഭാഗമായാണ് ഒരു മണിക്കൂര്‍ അധിക സമയം ജോലി ചെയ്തു പ്രതിഷേധിച്ചത്.

സ്‌പെഷ്യല്‍ റൂള്‍ മാറ്റിയതിലൂടെ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് സീനിയര്‍ സുപ്രണ്ട് തസ്തിക വരെ എത്തി മറ്റു പ്രൊമോഷന്‍ ഇല്ലാതെ റിട്ടയര്‍ ചെയ്യേണ്ടി വരും. കേരത്തിലെ മറ്റു പല വകുപ്പുകളിലും ഇതിന്റ ചുവട് പിടിച്ചു മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ പ്രൊമോഷന്‍ തടയപ്പെടാന്‍ സാധ്യത ഉണ്ട്. വകുപ്പിന്റെ കീഴില്‍ ആരംഭിച്ച സേഫ് കേരള പദ്ധതി യിലും പുതുതായി ആരംഭിച്ച സബ് ആര്‍.ടി. ഓഫീസുകളിലുമായി 84 ക്ലാര്‍ക്ക് തസ്തിക ഒഴിവുണ്ട്. സര്‍ക്കാരിന്റെ അവസാന കാലത്ത് ഈ ഒഴിവുകള്‍ നികത്താന്‍ ശ്രമിക്കാതെ ചട്ടങ്ങളും കോടതി വിലക്കുകളും വക വെക്കാതെതിടുക്കപ്പെട്ടു സ്‌പെഷ്യല്‍ റൂള്‍ മാറ്റിയ സര്‍ക്കാര്‍ നടപടി സംശത്തിന് ഇടയാക്കിയിട്ടുണ്ട്. സ്‌പെഷ്യല്‍ റൂള്‍ മാറ്റിയത്തിലൂടെ വകുപ്പില്‍ ഇനി മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ പ്രൊമോഷന്‍ മൂലം ക്ലാര്‍ക്ക് ഒഴുവുകള്‍ ഉണ്ടാകാന്‍ സാധ്യത കുറയുകയാണ്. ഇത് ജോലിക്കായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികളെയും കാര്യമായി ബാധിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!