അന്തര്‍ജില്ലാ വാഹനമോഷ്ടാക്കള്‍ പിടിയില്‍

കോഴിക്കോട് : പെട്രോള്‍ പമ്പ് കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തിയ അന്തര്‍ജില്ലാ വാഹന മോഷ്ടാക്കള്‍ അറസ്റ്റില്‍. മലപ്പുറം പരപ്പനങ്ങാടി സ്വദേശികളായ പൊക്ലിയന്‍ പുരയ്ക്കല്‍ വീട്ടില്‍ റസല്‍ ജാ സി (24), കുറ്റ്യാടി വീട്ടില്‍ അഖിബ് ആഷിഖ് (24) എന്നിവരെയാണ് മോഷ്ടിച്ച ബൈക്കുകളുമായി പന്നിയ ങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. പാ ലക്കാട് വടക്കഞ്ചേരിയിലെ പെടാള്‍ പമ്പില്‍ മോഷണം നടത്തി ബൈക്കും മുതലുകളുമായി വരു മ്പോഴാണ് പ്രതികള്‍ പിടിയിലായത്.

10 ജില്ലകളിലായി ബൈക്ക് മോ ഷണങ്ങളും പെട്രോള്‍ പമ്പുകളി ലും വഴിയോര കടകളിലും കവര്‍ച്ച യും നടത്തിയതിന് പ്രതികള്‍ക്കെ തിരെ കേസുണ്ട്. ലഹരിക്കടിമ യായ പ്രതികള്‍ പൊലീസിനെ ആക്രമിച്ച് രക്ഷ പ്പെടാന്‍ ശ്രമിച്ചെങ്കിലും ബലപ്ര യോഗത്തിലൂടെ കീഴടക്കുകയായി രുന്നു.

ഫെബ്രുവരിയില്‍ പന്നിയങ്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത ബൈക്ക് മോഷണക്കേസിലാണ് പ്രതികള്‍ പിടിയിലായത്. കല്ലായി റെയില്‍ വേ സ്റ്റേഷനിലെ സിഗ്‌നല്‍ ഡിപ്പാര്‍ ട്ട്‌മെന്റിലെ ജീവനക്കാരന്‍ റെയില്‍ വേസ്റ്റേഷന്‍ സ്റ്റാഫ് പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട ബൈക്കാണ് മോഷ്ടിച്ചത്. തുടര്‍ ന്ന് വടകര ഭാഗത്തേക്ക് ഓടിച്ചു പോകുമ്പോള്‍ കൊയിലാണ്ടിയി ലെ ഗോഡൗണിന് സമീപം നിര്‍ ത്തിയിട്ടിരുന്ന മറ്റൊരു ബൈക്കി ലെ ഹെല്‍മെറ്റും മോഷ്ടിച്ചു. സമി പത്തുള്ള പെട്രോള്‍ പമ്പിലെത്തി ഇന്ധനം നിറച്ച ശേഷം പണം നല്‍ കാതെ പോവുകയും ചെയ്യുകയാ യിരുന്നു.

പയ്യോളി സ്റ്റേഷന്‍ പരിധിയിലെ പെട്രോള്‍ പമ്പില്‍നിന്ന് 8000 രൂപ മോഷ്ടിക്കുകയും ചെയ്തു. മോ ഷണം നടത്തിയ ബൈക്ക് മലപ്പു റം കുളത്തൂര്‍ ചന്തപ്പറമ്പ് സ്വദേശി ക്ക് വിറ്റിരുന്നു. അതിനുശേഷം കഴി ഞ്ഞ 18ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്ന് എളമക്കര സ്വദേശിയായ യുവാവിന്റെ ബൈക്കും മോഷ്ടിച്ചു. വടക്കാഞ്ചേരിക്ക് സമീപമുള്ള പന്തലം പാടം ഹൈവേ സൈഡി ലെ പെട്രോള്‍ പമ്പില്‍നിന്ന് 48,000 രൂപയും കവര്‍ന്നു.

പ്രതികള്‍ക്കെതിരെ 10 ജില്ലകളി ലായി ഇരുപതോളം കേസുകളു ണ്ട്. സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥിക ള്‍ക്ക് കഞ്ചാവ് നല്‍കുകയും പക രം മൊബൈല്‍ ഫോണുകള്‍ മോ ഷിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കു കയും ചെയ്‌തെന്ന പരാതിയും ഇവ ര്‍ക്കെതിരെയുണ്ട്.

ഫറോക്ക് അസി. കമീഷണര്‍ എ എം സിദ്ദിഖ്, പന്നിയങ്കര സിഐ എസ് സതീഷ്‌കുമാര്‍, എസ്ഐ കി രണ്‍ ശശിധരന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിജേഷ്, ദി ലീപ്, ബിനോയ് വിശ്വം എന്നിവരാ ണ് പ്രതികളെ പിടിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top