ടൈപ്പ് വണ്‍ ഡയബറ്റിസ് ബാധിതരായ മുഴുവന്‍ കുട്ടികള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: ബാലാവകാശ കമ്മിഷന്‍

HIGHLIGHTS : Insurance coverage should be ensured for all children suffering from type one diabetes: Child Rights Commission

careertech

സംസ്ഥാനത്തെ ടൈപ്പ് വണ്‍ ഡയബറ്റിസ് ബാധിതരായ മുഴുവന്‍ കുട്ടികള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പുവരുത്താന്‍ ബാലാവകാശ കമ്മിഷന്‍ ഉത്തരവായി. സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലോ സ്റ്റേറ്റ് സെക്യൂരിറ്റി മിഷന്റെ മിഠായി പദ്ധതിയിലോ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കാന്‍ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് സെക്രട്ടറിക്ക് കമ്മിഷന്‍ അംഗം ഡോ.എഫ്.വില്‍സണ്‍ നിര്‍ദ്ദേശം നല്‍കി.

സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികളുടെ നയങ്ങളും പ്രവര്‍ത്തനങ്ങളും നിരന്തരമായി പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനും സാമൂഹ്യനീതി ഉറപ്പുവരുത്തു ന്നതിനും ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കണം. തന്റെ മകന്‍ ടൈപ്പ് വണ്‍ ഡയബറ്റിസ് ബാധിതനാണ്. ചികിത്സയ്ക്കു വേണ്ടി സ്റ്റാര്‍ ഹെല്‍ത്ത് ഉള്‍പ്പെടെയുള്ള ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങള്‍ കുട്ടിക്ക് ഇന്‍ഷ്വറന്‍സ് നിഷേധിച്ചു.

sameeksha-malabarinews

കുട്ടികളെ വിവേചനപരായി മാറ്റി നിര്‍ത്തുന്ന ഇന്‍ഷ്വറന്‍സ് കമ്പനികളുടെ പേരില്‍ നിയമ നടപടികള്‍ സ്വീകരിക്കണം. ജുവനൈല്‍ ഡയബറ്റിസ് ബാധിതരായ കുട്ടികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമാക്കണം തുടങ്ങിയ കാര്യങ്ങള്‍ പരാമര്‍ശിച്ച് കുട്ടിയുടെ മാതാവ് കമ്മിഷന് നല്‍കിയ പരാതിയിന്മേലാണ് നടപടി. ഉത്തരവിന്മേല്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് 60 ദിവസത്തിനകം ലഭ്യമാക്കാനും കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!