പരപ്പനങ്ങാടിയില്‍ ഹോട്ടലുകളിലും പലചരക്ക് കടകളിലും പഴം പച്ചക്കറി കടകളിലും മിന്നല്‍ പരിശോധന

HIGHLIGHTS : Inspection of hotels, grocery shops and fruit and vegetable shops in Parappanangadi

പ്രതീകാത്മക ചിത്രം
പരപ്പനങ്ങാടി:വിലക്കയറ്റം, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത തുടങ്ങിയവ തടയുന്നതിനായി പരപ്പനങ്ങാടി നഗരസഭയിലെ ഹോട്ടലുകള്‍, പലചരക്ക് സ്ഥാപനങ്ങള്‍, പഴം പച്ചക്കറി കടകള്‍ എന്നിവിടങ്ങളില്‍ വിവിധ വകുപ്പുതല ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി.

19 വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. വിലനിലവാര ബോര്‍ഡുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുകയും ചെയ്തു.

sameeksha-malabarinews

തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസര്‍ പ്രമോദ്.പി, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഗോവിന്ദന്‍ കുട്ടി കെ. പി, ഫുഡ് സേഫ്റ്റി ഓഫീസര്‍ ധന്യ ശശീന്ദ്രന്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റ് അഭിലാഷ് നെടുങ്ങാട്, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ ബിന്ധ്യ.എ.എം, ഷിബു വി എസ്, ഇസ്ഹാഖ് പോത്തഞ്ചേരി, അഭിലാഷ് യു, ഷംസുദ്ധീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!