ജയരാജനെതിരെ വിജിലന്‍സ് അന്വേഷണം

jayarajതിരു : ബന്ധുനിയമന വിവാദത്തില്‍ വ്യവസായവകുപ്പ് മന്ത്രി ഇപി ജയരാജനെതിരെ പ്രഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് തീരുമാനിച്ചു.തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യുണിറ്റ് രണ്ട് ആണ് ഈ കേസ് അന്വേഷിക്കുക.നാളെ ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങും
നിയമവിദഗ്ദധരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചത് നിലവിലെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരം പൊതുതാല്‍പ്പര്യത്തിനെതിരായി അധികാര ദുര്‍വിനിോയഗത്തിലുടെ സ്വജനപക്ഷപാതം കാണിക്കുന്നത് അഴിമതി തന്നെയാണെന്ന നിയമോപദേശമാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്നത്.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബിജെപി നേതാവ് വി മുരളീധരനും ജയരാജനെതിരെ അന്വേഷണം ആവിശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു ഇതേ തുടര്‍ന്നാണ് ബന്ധുനിയമനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടിയത്

വ്യവസായ വുകപ്പിന് കീഴിലുള്ള കെഎസ്ഇഐ യുടെ എംഡിയായി ഭാര്യസോഹദരി പുത്രനും സിപിഎം കേന്ദ്രകമ്മറ്റിയംഗവും എംപിയുമായ ശ്രീമതി ടീച്ചറുടെ മകനുമായ സൂധീര്‍ നമ്പ്യാരെയും, ക്ലേ ആന്റ് സെറാമിക് ലിമിറ്റഡ് ജനറല്‍ മാനേജരായി സഹോദര പുത്രി ദീപ്തി നിഷാന്തിനേയും നിയമിച്ച നടപടിയാണ് ചോദ്യം ചെയ്യപ്പെട്ടത്.

Related Articles