പാരിസ്: പാരിസ് ഒളിംപിക്‌സ് വനിത സിംഗിള്‍സില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് ആദ്യ മത്സരത്തില്‍ മിന്നും വിജയം. മാലിദ്വീപിന്റെ ഫാത്തിമ അബ്ദുള്‍ റസാഖിനെയാണ് സിന്ധു ആദ്യ മത്സരത്തില്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-9, 21-6.
സിന്ധുവിന്റെ മികച്ച് ഫുട്‌വര്‍ക്കുകളും ശക്തമായ സ്മാഷുകള്‍ക്കും മുന്നില്‍ ഫാത്തിമയ്ക്ക് ചെറുത്തനില്‍ക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ രണ്ട് ഒളിമ്പിക്‌സ് മെഡലുകളും സ്വന്തമാക്കിയ സിന്ധു ഇത്തവണ ഹാട്രിക്ക് നേട്ടമാണ് ലക്ഷ്യമിടുന്നത്.
അടുത്ത മത്സരത്തില്‍ എസ്റ്റോണിയന്‍ താരം ക്രിസ്റ്റിയന്‍ കുബയെ ആണ് നേരിടേണ്ടത്. ബുധനാഴ്ചയാണ് മത്സരം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



