ഇന്ത്യക്കാര്‍ക്ക്‌ കുവൈത്തില്‍ വിസാ നിരോധനം

images (3)കുവൈത്തില്‍ ഇന്ത്യക്കാര്‍ക്ക്‌ വിസാ നിരോധനം ഏര്‍പ്പെടുത്താന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ഇക്കാര്യം സംബന്ധിച്ച്‌ മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദേശം നല്‍കിയതായാണ്‌ റിപ്പോര്‍ട്ട്‌. കഴിഞ്ഞ സെപ്‌റ്റംബര്‍ 12 മൂതല്‍ ഇന്ത്യയില്‍ നിന്നുള്ള ഗാര്‍ഹിക തെഴിലാളി നിയമത്തിന്‌ സ്‌പോണ്‍സര്‍മാര്‍ 2500 ഡോളര്‍ ബാങ്ക്‌ ഗ്യാരന്റി നല്‍കണമെന്ന വ്യവസ്ഥ ഇന്ത്യന്‍ എംബസി നടപ്പാക്കിയിരുന്നു.

എന്നാല്‍ ഈ വ്യവസ്ഥ പിന്‍വലിക്കണമെന്ന്‌ കുവൈത്ത്‌ ആഭ്യന്തരമന്ത്രാലയം ഇന്ത്യന്‍ എംബസിയോട്‌ ആവശ്യപ്പെട്ടിരുന്നു. അതെസമയം ഇക്കാര്യത്തില്‍ ഇന്ത്യന്‍ എംബസി വഴങ്ങിയിരുന്നില്ല. ഇതെ തുടര്‍ത്ത്‌ ഇക്കാര്യം ഒത്തുതീര്‍പ്പാക്കാനായി ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഈ സംഭവത്തോടെയാണ്‌ ഇന്ത്യക്കാര്‍ക്ക്‌ വിസ നിരോധിക്കുന്ന കടുത്ത നടപടികളിലേക്ക്‌ കുവൈത്ത്‌ തീരുമാനം നീക്കിയത്‌.

Share news
error: Content is protected !!
Scroll to Top