ന്യൂഡൽഹി: സാധാരണക്കാർക്ക് വേഗമേറിയതും സൗകര്യപ്രദമായതുമായ തീവണ്ടി യാത്രാ സൗകര്യമൊരുക്കാൻ അമൃത് ഭാരത് എക്‌സ്പ്രസുമായി ഇന്ത്യൻ റെയിൽവേ. ആദ്യ സർവീസ് ഡിസംബർ 30 ശനിയാഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തേക്കും. രാമക്ഷേത്ര ഉദ്ഘാടനത്തിന് തയ്യാറായി നിൽക്കുന്ന ഉത്തർപ്രദേശിലെ അയോധ്യയിൽനിന്ന് ബിഹാറിലെ ദർഭംഗയിലേക്കാവും ആദ്യ അമൃത്ഭാരത് എക്‌സ്പ്രസ് സർവീസ് എന്നാണ് സൂചന.
130 കിലോമീറ്റർ പരമാവധി വേഗം കൈവരിക്കാൻ കഴിയുന്ന അമൃത് ഭാരത് എക്സ്പ്രസ് പുഷ്– പുൾട്രെയിനുകളാണ്. നേരത്തെ, വന്ദേ സാധാരൺ എന്ന് പേരിട്ടിരുന്ന അമൃത് ഭാരത് എക്‌സ്പ്രസുകൾ പ്രധാനമായുംലക്ഷ്യമിടുന്നത് അന്യസംസ്ഥാന തൊഴിലാളികളെയാണ്. പുഷ്– പുൾ ട്രെയിനുകളായതിനാൽ കുറഞ്ഞ സമയത്തിൽ തന്നെ കൂടുതൽ വേഗംകൈവരിക്കാൻ സാധിക്കും. യാത്രക്കാർക്ക് കുലുക്കവും അനുഭവപ്പെടില്ല.
ഓറഞ്ച്, ചാര നിറങ്ങളിലാണ് അമൃത് ഭാരത് ട്രെയിനുകൾ പുറത്തിറങ്ങുക. 22 കോച്ചുകളിൽ എട്ടെണ്ണംറിസർവേഷൻ ഇല്ലാതെ യാത്രചെയ്യുന്നവർക്കുള്ള ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളാണ്. 12 സെക്കൻഡ്ക്ലാസ് 3 ടയർ സ്ലീപ്പർ കോച്ചുകളും രണ്ട് ഗാർഡ് കംപാർട്ട്മെൻ്റുകളുമുണ്ടാവും. ഭിന്നശേഷിക്കാർക്കുംസ്ത്രീകൾക്കും പ്രത്യേകം കോച്ചുകളുണ്ടാവും.
കുഷ്യനുകളുള്ള സീറ്റും ലഗേജ് റാക്ക്, മടക്കാൻ കഴിയുന്ന സ്‌നാക് ടേബിൾ, മൊബൈൽ ചാർജർ ഹോൾഡർ, ബോട്ടിൽ ഹോൾഡർ, റേഡിയം ഇല്യൂമിനേഷൻ ഫ്ളോറിങ് സ്ട്രിപ്, മികച്ച ടോയ്‌ലറ്റ് സൗകര്യം എന്നിവ അമൃത് ഭാരത്എക്സ്സുകളുടെ പ്രത്യേകതയാണെന്നാണ് റെയിൽവേ അവകാശപ്പെടുന്നത്. ചെന്നൈ ഇന്റഗ്രൽ കോച്ച്ഫാക്ടറിയിലാണ് അമൃത് ഭാരത് നിർമിച്ചിരിക്കുന്നത്.




