ഫൈലിന്റെ ശക്തി കുറഞ്ഞു.

odishaഭുവനേശ്വര്‍: കനത്തനാശം വിതച്ചുകൊണ്ട ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളില്‍ ആഞ്ഞു വീശിയ ഫൈലിന്‍ ചുഴലിക്കാറ്റിന്റെ തീവ്രത കുറയുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തീരത്തെത്തുമ്പോള്‍ 230 കിമി വേഗതയുണ്ടായിരുന്ന ഫൈലിന് ഇപ്പോള്‍ 90-110 കിമി വരെയാണ് വേഗത. ഉച്ചയോടെ ഇത് 80 കിമിക്ക് താഴെയാകുമന്നൊണ് കരുതപ്പെടുന്നത്.

എന്നാല്‍ ഒഡീഷ്യയിലും ആന്ധ്രയിലും ഇപ്പോള്‍ പെയ്യുന്ന കനത്ത മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കാറ്റിന്റെ ഗതിമാറാന്‍ സാധ്യതയുള്ളതിനാല്‍ തൊട്ടടുത്ത സംസ്ഥാനങ്ങളായ ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ് ,ബംഗാള്‍ എന്നിവിടങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരളത്തിലും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

photo courtesy; ndtv

Share news
error: Content is protected !!
Scroll to Top