Section

malabari-logo-mobile

പലസ്തീനിലെ ഇന്ത്യന്‍ അംബാസിഡര്‍ മുകുള്‍ ആര്യ മരിച്ച നിലയില്‍

HIGHLIGHTS : Indian Ambassador to Palestine Mukul Arya dies

പലസ്തീനിലെ ഇന്ത്യന്‍ അംബാസിഡര്‍ മുകുള്‍ ആര്യയെ മരിച്ച നിലയില്‍ കണ്ടെത്തി. മരണകാരണം വ്യക്തമല്ല. റാമല്ലയിലെ ഇന്ത്യന്‍ മിഷനിലാണ് മുകുള്‍ ആര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2008 ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഓഫീസറാണ് മുകുള്‍ ആര്യ.

മരണത്തില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അനുശോചനമറിയിച്ചു. ആര്യയുടെ മരണം ഞെട്ടലോടെയാണ് ഉള്‍ക്കൊള്ളുന്നതെന്ന് പലസ്തീന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. മുകുള്‍ ആര്യയുടെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഉടനടി സ്ഥലത്തെത്താന്‍ സ്ഥലം സന്ദര്‍ശിക്കാന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, പ്രധാനമന്ത്രി മുഹമ്മദ് സയ്യിദ് എന്നിവര്‍ നേരിട്ട് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവത്തില്‍ പലസ്തീന്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

sameeksha-malabarinews

ആര്യയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പലസ്തീന്‍ വിദേശകാര്യമന്ത്രാലയം നടപടികള്‍ പൂര്‍ത്തിയാക്കുകയാണ്. ആര്യയുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായി വിദേശകാര്യമന്ത്രി റിയാദ് അല്‍ മാലികി പ്രതികരിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലും കാബൂളിലെയും മോസ്‌കോയിലെയും ഇന്ത്യന്‍ എംബസികളിലും മുകുള്‍ ആര്യ സേവനമനുഷ്ഠിച്ചിട്ടുണ്ട്.യുനെസ്‌കോയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി കൂടിയായിരുന്നു ആര്യ.

ഡല്‍ഹി, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റികളില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ വിദ്യാഭ്യാസം നേടിയ ശേഷമാണ് ആര്യ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!