Edit Content

Section

Edit Content

ഇന്ത്യൻ വ്യോമസേനയുടെ പരിശീലന വിമാനം ചെന്നൈയില്‍ തകർന്നുവീണു; പൈലറ്റ് രക്ഷപ്പെട്ടു

HIGHLIGHTS : Indian Air Force training plane crashes in Chennai; pilot survives

ചെന്നൈ: ഇന്ത്യൻ വ്യോമസേനാ വിമാനം പരിശീലന പറക്കലിനിടെ ചെന്നൈ താംബരത്തിനടുത്ത് തകർന്നു വീണു. ഉച്ചയ്ക്ക് 2:25നാണ് അപകടം. പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപെട്ടു.

ആളൊഴിഞ്ഞ സ്ഥലത്താണ് വ്യോമസേനാ വിമാനം തകർന്നുവീണത്. അതിനാൽ തന്നെ വലിയ അപായം സംഭവിച്ചില്ല. നാശനഷ്ടം എത്രയെന്ന് കണക്കാക്കിയിട്ടില്ല.

വ്യോമസേനയുടെ PC -7 MK -II പരിശീലന വിമാനമാണ് അപകടത്തിൽപെട്ടത്. സംഭവത്തിൽ ഇന്ത്യൻ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!