Edit Content

Section

Edit Content

കാലിക്കറ്റ് സർവകലാശാല വാർത്തകൾ; കാലിക്കറ്റിലെ ഗവേഷകരുടെ കണ്ടെത്തൽ “നേച്ചർ ഇന്ത്യാ” മാഗസിനിൽ

HIGHLIGHTS : Calicut University News; Discovery of Calicut researchers in “Nature India” Magazine

കാലിക്കറ്റിലെ ഗവേഷകരുടെ കണ്ടെത്തൽ “നേച്ചർ ഇന്ത്യാ” മാഗസിനിൽ

കാലിക്കറ്റ് സർവകലാശാലാ രസതന്ത്ര പഠനവകുപ്പ് പ്രൊഫസറും ഗവേഷകയുമായ ഡോ. എൻ.കെ. രേണുകയുടെ നേതൃത്വത്തിലുള്ള ഗവേഷണ ഫലം “നേച്ചർ ഇന്ത്യാ” മാഗസിനിൽ പ്രസിദ്ധീകരിച്ചു. ഇന്ത്യയിലെ പുതിയതും മികച്ചതുമായ ശാസ്ത്രഗവേഷണങ്ങൾ ലോകത്തിന് മുന്നിലെത്തിക്കുന്ന ഒരു അന്താരാഷ്ട്ര പ്രസിദ്ധീകരണമാണ് നേച്ചർ പബ്ലിഷിംഗ് ഗ്രൂപ്പിന് കീഴിലുള്ള നേച്ചർ ഇന്ത്യ. സാധാരണ നിലയിൽ ദ്രവരൂപത്തിൽ സ്ഥിതിചെയ്യുന്ന മെർക്കുറി മൂലകത്തിനെ ഉയർന്ന ബാഹ്യമർദ്ദമോ താഴ്ന്ന താപനിലയോ കൂടാതെ ഗ്രാഫീൻ പാളികൾക്കിടയിൽ രൂപപ്പെടുന്ന മർദ്ദമുപയോഗപ്പെടുത്തി ഖരവൽക്കരിക്കാം എന്ന ശ്രദ്ധേയ വസ്തുതയാണ് ഡോ. എൻ.കെ. രേണുക, ഡോ. വി.കെ. പ്രവീൺ, ടി.പി. അമൃത എന്നിവരുൾപ്പെട്ട ഗവേഷണ സംഘം കണ്ടെത്തിയത്. റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ നാനോ സ്കെയിൽ എന്ന അന്താരാഷ്ട്ര ജേണലിൽ ഈയിടെ പ്രസിദ്ധീകരിച്ച ഇവരുടെതന്നെ ഗവേഷണഫലമാണ് നേച്ചർ ഇന്ത്യ റിസർച്ച് ഹൈലൈറ്റിലൂടെ ശാസ്ത്രശ്രദ്ധ നേടിയിരിക്കുന്നത്. മലിനീകാരിയായ മെർക്കുറി അയോണുകളുടെ സാന്നിധ്യം ജലത്തിൽ കണ്ടുപിടിക്കാനും അവയെ സുരക്ഷിതമായി സംഭരിക്കാനും ഉതകുന്ന ഈ സാങ്കേതികവിദ്യ മലിനജല ശുദ്ധീകരണത്തിനുള്ള ഒരു വിപ്ലവകരമായ മുന്നേറ്റം കൂടിയാണ്.

പി.എച്ച്.ഡി. ഒഴിവുകൾ നവംബർ 17-നകം റിപ്പോർട്ട് ചെയ്യാം

കാലിക്കറ്റ് സർവകലാശാലാ പഠനവകുപ്പുകളിലെയും മറ്റ് അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലെയും റിസർച്ച് ഗൈഡുമാർ, വകുപ്പ് തലവന്മാർ 2025 വർഷത്തെ പി.എച്ച്.ഡി. പ്രവേശനത്തതിനായി പ്രവേശന വിജ്ഞാപനത്തോടൊപ്പം സർവകലാശാലാ വെബ്‌സൈറ്റിൽ പരസ്യപ്പെടുത്താൻ ആഗ്രഹിക്കുന്ന ഒഴിവുകൾ കോളേജ് / ഡിപ്പാർട്മെന്റ് പോർട്ടലിൽ ലഭ്യമായ ലിങ്കിൽ നവംബർ 17-നകം അപ്‌ലോഡ് ചെയ്യേണ്ടതാണ്. കാലിക്കറ്റ് സർവകലാശാലാ പഠനവകുപ്പുകളിലെയും മറ്റ് അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലെയും വകുപ്പ് തലവന്മാർ അതത് കേന്ദ്രങ്ങളിലെ റിസർച്ച് ഗൈഡുമാർ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അവസാന തീയതിക്ക് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളുമായി ബന്ധപ്പെട്ട പരാതികൾ പിന്നീട് പരിഗണിക്കുന്നതല്ലെന്ന് ഗവേഷണ ഡയറക്ടറേറ്റ് അറിയിച്ചു.

അദീബ് – ഇ – ഫാസിൽ മാർക്ക്‌ലിസ്റ്റ്

കാലിക്കറ്റ് സർവകലാശാലയുടെ അദീബ് – ഇ – ഫാസിൽ പ്രിലിമിനറി ഫസ്റ്റ്, സെക്കന്റ്, ഫൈനൽ ഇയർ ഏപ്രിൽ 2025 പരീക്ഷകളുടെ മാർക്ക്‌ലിസ്റ്റ് നവംബർ 17 മുതൽ പരീക്ഷാഭവൻ ഇ.ഒ.ടി. സെക്‌ഷനിൽ നിന്ന് കൈപ്പറ്റാം. ഫോൺ : 0494 2407457.

വൈവ

എട്ടാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി മാനേജമെന്റ് പ്രൊജക്റ്റും വൈവയും നവംബർ 19-ന് തുടങ്ങും. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.

ഒന്നാം സെമസ്റ്റർ പി.ജി. ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ 2021 പ്രവേശനം പി.ജി. വിദ്യാർഥികളിൽ  കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള ഒന്നാം സെമസ്റ്റർ ( CBCSS – 2019 സ്‌കീം ) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളും വിദൂര വിഭാഗത്തിലെ 2020 പ്രവേശനം എം.എ., എം.എസ് സി., എം.കോം. വിദ്യാർഥികളിൽ  കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള ഒന്നാം സെമസ്റ്റർ ( CBCSS – SDE – 2019 സ്‌കീം ) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളും നവംബർ 26-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഅപേക്ഷ

പത്താം സെമസ്റ്റർ ബി.ആർക്. – (2017 സ്‌കീം – 2017 പ്രവേശനം) നവംബർ 2025, (2012 സ്‌കീം – 2016 പ്രവേശനം) ഡിസംബർ 2025 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 27 വരെയും 200/- രൂപ പിഴയോടെ ഡിസംബർ ഒന്ന് വരെയും അപേക്ഷിക്കാം. ലിങ്ക് നവംബർ 17 മുതൽ ലഭ്യമാകും.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ ബി.കോം. എൽ.എൽ.ബി. – ഒക്ടോബർ 2024 ( 2024 പ്രവേശനം ) റഗുലർ / ( 2021, 2022, 2023 പ്രവേശനം ) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.വോക്. സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലറ്റിക്സ് (CBCSS – PG – 2023 പ്രവേശനം) ഏപ്രിൽ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിഭാഗം നാലാം സെമസ്റ്റർ ബി.കോം., ബി.ബി.എ. (CUCBCSS – UG – 2014, 2015, 2016 പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ( FYUGP ) ബി.ഡെസ്. ( ഗ്രാഫിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ ഡിസൈൻ ) Minor – I – BDS1MN101-Colour Theory, Minor – II – BDS1MN101-Colour Theory പേപ്പർ – നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും ( 2024 പ്രവേശനം മുതൽ ) നവംബർ 2024 ഡെഫിഷ്യൻസി റഗുലർ പരീക്ഷകളും യഥാക്രമം നവംബർ 18, 20 തീയതികളിൽ നടക്കും.

പുനർമൂല്യനിർണയ അപേക്ഷ

അദീബ് – ഇ – ഫാസിൽ ഫൈനൽ ഏപ്രിൽ 2025 പരീക്ഷയുടെ പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് നവംബർ 20 മുതൽ ഡിസംബർ ഒന്ന് വരെ അപേക്ഷിക്കാം. നിർദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും മതിയായ ഫീസ് ഒടുക്കിയതിന്റെ ചലാൻ പകർപ്പും ഡിസംബർ നാലിന് മുൻപായി പരീക്ഷാഭവനിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് ( ഇ.ഒ.ടി. – സെക്ഷൻ ) ഫോൺ : 0494 2407457.

പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ എം.എ. മൾട്ടിമീഡിയ ഏപ്രിൽ 2025 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!