ഇന്ത്യയ്ക്കു 99 റണ്‍സ് ജയം, പരമ്പര; ഓസ്ട്രേലിയയ്ക്കെതിരേ പരമ്പര സ്വന്തമാക്കി

HIGHLIGHTS : India won the series against Australia

ഇന്‍ഡോര്‍ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 99 റണ്‍സിന്റെ ജയം. ഇതോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. ജയിക്കാന്‍ 400 റണ്‍സ് വേണ്ടിയിരുന്ന ഓസ്‌ട്രേലിയ 28.2 ഓവറില്‍ 216 റണ്‍സിനു എല്ലാവരും പുറത്തായി. ഡേവിഡ് വാര്‍ണര്‍ (53), അബോട്ട് (54) എന്നിവര്‍ക്കു മാത്രമാണ് ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായത്. അശ്വിനും, ജഡേജയും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സെടുത്തു. ശ്രേയസ് അയ്യരും ശുഭ്മാന്‍ ഗില്ലും സെഞ്ചുറി നേടി. അവസാന ഓവറുകളില്‍ സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ബാറ്റിങ് ആണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!