ഇന്ത്യന്‍ ഭൂപടം തെറ്റായി പ്രസിദ്ധീകരിച്ച അല്‍ജസീറ ചാനലിന് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ്

Al Jaseeraദില്ലി: ഇന്ത്യയുടെ ഭൂപടം തെറ്റായി പ്രസിദ്ധീകരിച്ച അല്‍ജസീറ ചാനലിന് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചു. ജമ്മുകാശ്മീരിലെ ഇന്ത്യയുടെ ചില ഭാഗങ്ങള്‍ അല്‍ജസീറ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ അതിര്‍ത്തിക്ക് പുറത്തായാണ് കാണിച്ചിരുന്നത്. കേന്ദ്ര വാര്‍ത്തവിതരണ മന്ത്രാലയമാണ് ഇക്കാര്യം ചൂണ്ടികാണിച്ച് അല്‍ജസീറ ചാനലിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഭൂപടം തെറ്റായി നല്‍കിയതിനെ തുടര്‍ന്ന് ചാനലിനെതിരെ നടപടി സ്വീകരിക്കണമെന്ന് സര്‍വ്വേയര്‍ ജനറല്‍ ഓഫ് ഇന്ത്യ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി.

കഴിഞ്ഞ വര്‍ഷം ഒന്നിലധികം തവണ ചാനല്‍ ഇന്ത്യയുടെ ഭൂപടം തെറ്റായി കാണിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top