ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം കേണലടക്കം രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു

ദില്ലി : ഇന്ത്യാ-ചൈനാ അതിര്‍ത്തിയില്‍ സംഘര്‍ഷം ഇന്ത്യന്‍ കേണലടക്കം മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. ഇന്നലെ രാത്രിയില്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ വെച്ചാണ് ഏറ്റുമുട്ടലുണ്ടായത്. ഗാല്‍വാനിയയില്‍ ഇരുവിഭാഗം സൈനികരും മുഖാമുഖം വരികയും ഏറ്റുമുട്ടല്‍ ഉണ്ടായെന്നുമാണ് റിപ്പോര്‍ട്ട്.

1975 ന് ശേഷം ആദ്യമായാണ് ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ആളപായമുണ്ടാകുന്ന ഏറ്റുമുട്ടലുണ്ടാകുന്നത്.

സംഘര്‍ഷം കുറയ്ക്കുന്നതിന് ഗാല്‍വന്‍ താഴവരയില്‍ ഇരുരാജ്യത്തെയും അതിര്‍ത്തി കമാന്‍ഡര്‍മാര്‍ യോഗം ചേരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

photo courtesy :  The Indian Express

Share news
error: Content is protected !!
Scroll to Top