Section

malabari-logo-mobile

ഇനിയില്ല…ഈ 500,1000 വും

HIGHLIGHTS : * നോട്ടുകള്‍ മാറ്റാന്‍ 50 ദിവസം *നാളെ ബാങ്കുകളില്‍ ഇടപാടില്ല എടിഎം പ്രവര്‍ത്തിക്കില്ല * ആശുപത്രികള്‍,റെയില്‍വേസ്റ്റേഷന്‍, പെട്രോള്‍പമ്പുകള്‍ നോട...

untitled-1-copy

* നോട്ടുകള്‍ മാറ്റാന്‍ 50 ദിവസം
*നാളെ ബാങ്കുകളില്‍ ഇടപാടില്ല എടിഎം പ്രവര്‍ത്തിക്കില്ല
* ആശുപത്രികള്‍,റെയില്‍വേസ്റ്റേഷന്‍, പെട്രോള്‍പമ്പുകള്‍ നോട്ടുകള്‍ സ്വീകിരക്കും
*നോട്ടുകള്‍ മാറ്റാന്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഹാജരാക്കണം

ദില്ലി: രാജ്യത്തെ 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഇന്ന് അര്‍ദ്ധരാത്രി മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരിക. മന്ത്രിസഭാ യോഗത്തിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത്സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം വ്യക്തമാക്കിയത്. കള്ളപ്പണത്തിന്റെയും അഴിമതിയുടെയും പശ്ചാത്തലത്തിലാണ് നോട്ടുകള്‍ പിന്‍വലിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.അഴിമതിയും കള്ളപ്പണവും മാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന് മോദി പറഞ്ഞു.

പുതിയ 500,2000 രൂപയുടെ നോട്ടുകള്‍ സര്‍ക്കാര്‍ ഉടന്‍പുറത്തിറക്കും. ഡിസംബര്‍ 30നുള്ളില്‍ ബാങ്കുകളിലൂടെയും പോസ്റ്റ് ഓഫീസുകളിലൂടെയും ജനങ്ങള്‍ക്ക് പഴയനോട്ടുകള്‍ ബാങ്കുകളിലൂടെ മാറാം. എന്നാല്‍ അടുത്ത രണ്ട്ദിവസം എടിഎമ്മുകള്‍ പ്രവര്‍ത്തിക്കില്ല. അടുത്ത രണ്ട്ദിവസത്തേക്ക് രാജ്യത്തെ എല്ലാ ബാങ്കുകളും അടച്ചിടും. ഇന്ന് രാത്രി എടുക്കാവുന്ന പരമാവധി തുക 2000 രൂപ മാത്രമായിരിക്കുമെന്നും ആര്‍ബിഐവൃത്തങ്ങള്‍ അറിയിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!