Section

malabari-logo-mobile

കശ്‌മീരില്‍ നിരോധനാജ്ഞ;ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ക്ക്‌ വിലക്ക്‌

HIGHLIGHTS : ശ്രീനഗര്‍: സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്‌ബൂള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്‌ കാശ്‌മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച...

Indian armyശ്രീനഗര്‍: സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്‌ബൂള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്‌ കാശ്‌മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇരുപത്തൊന്നു കാരനായ ബര്‍ഹാന്‍ വാനിയാണ്‌ കൊല്ലപ്പെട്ടത്‌. സംഭവത്തെ തുടര്‍ന്ന്‌ ശനിയാഴ്‌ച കശ്‌മീരില്‍ ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ക്ക്‌ താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്‌.

സമൂഹമാധ്യമങ്ങള്‍ വഴി അഭ്യൂഹങ്ങള്‍ പടര്‍ന്ന്‌ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനാണ്‌ ഇന്റര്‍നെറ്റിന്‌ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിരിക്കുനനത്‌. ഇതിന്‌ പുറമെ കശ്‌മീരിലെ ബരാമുള്ളയില്‍ നിന്ന്‌ ബനിഹാല്‍ ടൗണിലേക്കുള്ള ട്രെയിന്‍ സര്‍വ്വീസുകളും നിര്‍ത്തിവെച്ചിട്ടുണ്ട്‌.

sameeksha-malabarinews

വെള്ളിയാഴ്‌ചയാണ്‌ രണ്ട്‌ ശ്രീനഗര്‍ പ്രവര്‍ത്തകര്‍ക്കൊപ്പം പിടികൂടിയ ബര്‍ഹാന്‍ വാനിയെ സുരക്ഷാസേന വധിച്ചത്‌. ക്രമസമാധാന നില കണക്കിലെടുത്ത്‌ വാനിയുടെ മരണാനന്തര ചടങ്ങുകള്‍ നീട്ടിവെച്ചിരിക്കുകയാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!