HIGHLIGHTS : Increase in gold prices in the state today
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. ഒരുഗ്രാം സ്വര്‍ണത്തിന് ഇന്ന് 20 രൂപ വര്‍ധിച്ച് 5500 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കൂടി 44,000 രൂപയായി.
മാര്‍ച്ച് പത്താം തിയതി മുതല്‍ തുടര്‍ച്ചയായി ഉയര്‍ന്ന സ്വര്‍ണവില 18, 19 തിയതികളില്‍ സര്‍വകാല റെക്കോര്‍ഡിലേക്ക് കടക്കുകയായിരുന്നു. ഈ ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 44,240 രൂപയായിരുന്നു വില.

രാജ്യാന്തര വിപണിയില്‍ സുരക്ഷിതമായ നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് ആളുകള്‍ തിരിഞ്ഞതാണ് സ്വര്‍ണവില ഇത്തരത്തില്‍ ഉയരാന്‍ ഇടയാക്കിയ ഒരുകാരണം എന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ സാമ്പത്തിക രംഗത്തുണ്ടായ പ്രതിസന്ധിയാണ് ആഗോള വിപണിയില്‍ കാണുന്നതെന്നാണ് നിരീക്ഷകര്‍ പറയുന്നത്. സ്വര്‍ണവില പവന് 45,000 എന്ന നിലയിലേക്കാണ് കുതിക്കുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു