Section

malabari-logo-mobile

ഡല്‍ഹിയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം;4 വയസ്സുള്ള മകനും പൊള്ളലേറ്റു

HIGHLIGHTS : Acid attack on woman in Delhi; her 4-year-old son was also burnt

ന്യൂഡല്‍ഹി: വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഭാരത് നഗറില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ആക്രമണത്തില്‍ 33 കാരിയായ യുവതിക്കും 4 വയസുള്ള മകനും പൊള്ളലേറ്റു.

വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് അജ്ഞാതന്‍ യുവതിക്ക് നേരെ ആസിഡ് എറിഞ്ഞത്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വഴിയോര കച്ചവടക്കാരിയായ യുവതി ആഴ്ച്ചചന്തയില്‍ സാധനങ്ങള്‍ വില്‍പ്പനയ്ക്കായി ഒരിക്കിവെക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്.

പൊള്ളലേറ്റ അമ്മയും മകനും ആശുപത്രിയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് ആക്രമണത്തെക്കുറിച്ച് പോലീസില്‍ അറിയിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!