ദില്ലി: ബിബിസിയുട ദില്ലിയിലെയും മുംബൈയിലെയും ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ചൊവ്വാഴ്ച രാവിലെ 11.30 തോടെയാണ് റെയ്ഡ് ആരംഭിച്ചത്.
അതെസമയം റെയ്ഡല്ല സര്‍വേ മാത്രമാണ് നടക്കുന്നതെന്നാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ അറിയിച്ചതായാണ് ദേശീയമാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അന്താരാഷ്ട്ര നികുതിയടക്കമുള്ള ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങളില്‍ സര്‍വേ നടത്തിയെന്നാണ് ആദായ നികുതി വകുപ്പ് അധികൃതര്‍ നല്‍കുന്ന വിശദീകരണം എന്നാണ് വിവരം.
റെയ്ഡില്‍ ചില രേഖകകളും മാധ്യമപ്രവര്‍ത്തകരുടെ ലാപ്‌ടോപ്പുകളും ഫോണുകളും ഉദ്യോഗസ്ഥര്‍ എടുത്തുകൊണ്ടുപോയതായും റിപ്പോര്‍ട്ടുണ്ട്.
ഡോക്യുമെന്ററി വിവാദം നിലനില്‍ക്കുന്നതിനിടെയാണ് പരിശോധന നടക്കുന്നത്.



