പ്രണയദിനത്തില്‍ കാമുകിക്ക് സമ്മാനം വാങ്ങാന്‍ ആടിനെ മോഷ്ടിച്ച വിദ്യാര്‍ത്ഥിയും സുഹൃത്തും പെട്ടു

പ്രണയദിനത്തില്‍ കാമുകിക്ക് സമ്മാനം വാങ്ങാന്‍ ആടിനെ മോഷ്ടിച്ച കോളജ് വിദ്യാര്‍ഥിയും സുഹൃത്തും പോലീസ് പിടിയിലായി. കോളജ് വിദ്യാര്‍ഥി അരവിന്ദ്കുമാര്‍ (20), സുഹൃത്ത് മോഹന്‍ (20) എന്നിവരെയാണ് കണ്ടച്ചിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

വില്ലുപുരം ജില്ലയിലെ കണ്ടച്ചിപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ മലയരശന്‍ കുപ്പം ഗ്രാമത്തില്‍ വെച്ചാണ് ഇവര്‍ രേണുകയുടെ ആടിനെ മോഷ്ടിച്ചത്. ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ തന്റെ ആട്ടിന്‍കൂട്ടത്തില്‍ നിന്ന് ആടിനെ എടുക്കുന്നത് കണ്ട് ഇവര്‍ ബഹളം വെക്കുകയായിരുന്നു.ഇതോടെ സമീപവാസികള്‍ ഓടിയെത്തുകയും ഇരുവരെയും പോലീസിന് കൈമാറുകയുമായിരുന്നു.

തുടര്‍ന്ന് പോലീസ് ഇവരെ ചോദ്യം ചെയ്തു.ഇതോടെയാണ് പ്രണയദിനം ആഘോഷിക്കാനും കാമുകിക്ക് പ്രണയ സമ്മാനം വാങ്ങാനും പണമില്ലാത്തതിനാലാണ് ആടിനെ മോഷ്ടിച്ചതെന്ന് അരവിന്ദ് കുമാര്‍ പോലീസിനോട് തുറന്നുപറഞ്ഞത്. ഇയാളുടെ സുഹൃത്ത് മോഹന്‍ കൂട്ടാളിയാണെന്ന് പോലീസ് അന്വേഷണത്തിലും വ്യക്തമായിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top