തിരൂരില്‍ ബസ്സ് സര്‍വ്വീസ് നിര്‍ത്തിയിട്ട് പ്രതിഷേധ ധര്‍ണ്ണ നടത്തി

തിരൂര്‍:ഇന്ധന വില വര്‍ധനവിലും ടോള്‍ ഫീവര്‍ധനവിലും പ്രതിഷേധിച്ച്  ബസ് തൊഴിലാളി യൂണിയന്‍ സി ഐ ടി യു നേതൃത്വത്തില്‍ ബസ്സ് സര്‍വ്വീസ് നിര്‍ത്തിയിട്ട് പ്രതിഷേധ ധര്‍ണ്ണ നടത്തി.

തിരൂര്‍ ബസ്സ്റ്റാന്റില്‍ നടന്ന ധര്‍ണ്ണ വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ സി ഐ ടി യു സംസ്ഥാന ട്രഷറര്‍ എം ബാപ്പുട്ടി ഉദ്ഘാടനം ചെയ്തു. സണ്ണി അധ്യക്ഷനായി.

ജാഫര്‍,ഉണ്ണിയാല്‍,റാഫി വാടിക്കല്‍,ഫൈസല്‍ പുത്തനത്താണി,മുജീബ് പുത്തനത്താണി,മണി വെട്ടം, സിറാജ് എടകടപ്പുറം എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top