ഗാനവരികളിൽ പുരുഷന്മാരെ കാമഭ്രാന്തരായി ചിത്രീകരിക്കുന്നു ; സാമന്തയുടെ ഡാൻസിന് എതിരെ പരാതി

അല്ലു അർജുൻ രശ്മിക എന്നിവർ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിച്ച ‘പുഷ്പ: ദി റൈസ്’ എന്ന ചിത്രത്തിലെ സാമന്ത യുടെ ഡാൻസ് നിയമക്കുരുക്കിൽ. സാമന്ത റൂത്ത് പ്രഭു പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രത്തിൻറെ പ്രമോഷൻ ഗാനത്തിനെതിരെ മെൻസ് അസോസിയേഷൻ പരാതി നൽകിയതിനെ തുടർന്നാണ് നിയമക്കുരുക്ക്. ‘ഊ ബൊലേഖ യാ ഊ ഓ ബൊലേഗാ’ എന്ന ഗാനത്തിന് വരികളിലൂടെ പുരുഷന്മാരെ കാമഭ്രാന്തന്മാരെ ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് ഗാനം നിരോധിക്കണമെന്ന അസോസിയേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

പുഷ്പയിലെ ഹൈലൈറ്റുകളിൽ ഒന്നാണ് സാമന്തയുടെ ഐറ്റം ഡാൻസ്. ഏതാനും ദിവസങ്ങൾക്കു മുമ്പ് റിലീസ് ചെയ്ത പാട്ട് ചുരുങ്ങിയ സമയത്തിനകം ജനശ്രദ്ധ നേടിയിരുന്നു. സാമന്തയുടെ കരിയറിലെ ആദ്യ ഐറ്റം ഡാൻസ് ആണിത്.

ചിത്രം ഡിസംബർ 17ന് റിലീസ് ചെയ്യാനിരിക്കെയാണ് ആരോപണം.
ദേവി ശ്രീ പ്രസാദാണ് ഐറ്റം സോങ് ഒരുക്കിയിരിക്കുന്നത് തമിഴ് വരികൾ വിവേകും തെലുങ്ക് വരികൾ ചന്ദ്ര ബോസുമാണ് എഴുതിയിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top