Section

malabari-logo-mobile

ഒരേ ദിവസം തിരൂരങ്ങാടിക്ക് നഷ്ടമായത് രണ്ട് പൊതുപ്രവര്‍ത്തകരെ., നാടിന്റെ ദുഃഖമായി ഷുഹൈബും അസ്‌ലമും

HIGHLIGHTS : ഇരുവരും ഉറ്റ സുഹൃത്തുക്കളും സമീപവാസികളുമാണ്.

തിരൂരങ്ങാടി: ഉറ്റസുഹൃത്തുക്കളായ യുവജന സംഘടനാ പ്രവര്‍ത്തകരുടെ മരണം നാടിന്റെ ദുഃഖമായി. ചെമ്മാട് ബ്ലോക്ക് റോഡിലെ കണ്ടാണത്ത് ശുഹൈബ് (42) , ചെമ്മാട് സി കെ നഗറിലെ കെ വി എം അസ്‌ലം (28) എന്നിവരുടെ ആകസ്മിക മരണത്തിലൂടെ തിരൂരങ്ങാടിക്ക് നഷ്ടമായത് ഊര്‍ജ്ജസ്വലരായ 2 പൊതു പ്രവര്‍ത്തകരെയാണ് ഇരുവരും ഉറ്റ സുഹൃത്തുക്കളും സമീപവാസികളുമാണ്.
കോഴിക്കോട്ടേക്ക് ബൈക്കില്‍ പോകുന്നതിനിടെ കാക്കഞ്ചേരി പെട്രോള്‍ പമ്പില്‍ കുഴഞ്ഞുവീണാണ് ശുഹൈബ് മരിച്ചത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യൂത്ത് ലീഗ് നഗരസഭ കമ്മിറ്റി ജോയിന്‍ സെക്രട്ടറിയും മുപ്പതാം ഡിവിഷന്‍ മുസ്ലിം ലീഗ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമാണ്.

അസ്‌ലം നിയോജകമണ്ഡലം എംഎസ്എഫ് മുന്‍ പ്രസിഡന്റും, കോഴിക്കോട് ഫാറൂഖ് കോളേജ് യൂണിയന്‍ ചെയര്‍മാനുമായിരുന്നു. തിരൂര്‍ കൂട്ടായി മൗലാന കോളേജില്‍ അധ്യാപകനായി ജോലി ചെയ്തിരുന്നു. എല്‍എല്‍ബി പ്രവേശനം നേടിയിരുന്ന അസ് ലം സിവില്‍ സര്‍വീസ് പരീക്ഷക്കും തയ്യാറെടുത്തിരുന്നു. നാട്ടില്‍ വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് മോട്ടിവേഷന്‍ ക്ലാസുകള്‍ നല്‍കിയിരുന്നു. സന്നദ്ധ സേവന രംഗത്തും സജീവമായിരുന്നു.

sameeksha-malabarinews

മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, എം എസ് എഫ് പ്രസിഡണ്ട് പികെ നവാസ്, ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍, കെ പി എ മജീദ് എംഎല്‍എ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!