താനൂർ. ബസ് സ്റ്റാൻഡിൽ വൈകിട്ട് വിരുന്നെത്തിയ വാനരന് നാട്ടുകാരുടെ ഊഷ്മള സ്വീകരണം.
സ്റ്റാൻഡ് പരിസരത്ത് ആളുകൾ കൂടിയിരിക്കുന്ന ഭാഗത്താണ് 5.30ന്
കിഴക്കുനിന്ന് കുരങ്ങൻ പൊടുന്നനെ പ്രത്യക്ഷപ്പെട്ടത്.
പരിസരത്തുണ്ടായിരുന്നവർ പഴവും കടലയും വെള്ളവും കൊടുത്ത് പിടിച്ചിരുത്തി. അധികൃതരെ വിവരം അറിയിക്കാൻ ശ്രമിക്കുന്നതിനിടെ വയറ് നിറഞ്ഞ സൂത്രത്തിൽ നാട്ടുകാരെ കബളിപ്പിച്ച് സ്വയം അതിവേഗം ഓടി രക്ഷപ്പെടുകയും ചെയ്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




