‘പൊളിറ്റിക്കൽ കറക്റ്റ്നസ്’ സ്വതന്ത്രമായി ജീവിക്കാനുള്ള മനുഷ്യന്റെ സാധ്യതകളെ ഇല്ലാതെയാക്കുന്നു: ലിജീഷ് കുമാർ

കോഴിക്കോട്: സ്വതന്ത്രമായി ജീവിക്കാനുള്ള മനുഷ്യന്റെ സാധ്യതകളെ പൊളിറ്റിക്കൽ കറക്റ്റ്നസ് ഇല്ലാതെയാക്കുന്നുവെന്ന് ലിജീഷ് കുമാർ പറഞ്ഞു. ‘കഞ്ചാവ്’ എന്ന അദ്ദേഹത്തിന്റെ പുതിയ പുസ്തകത്തെക്കുറിച്ച് നടന്ന കെ എൽ എഫ് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേദിയിൽ വെച്ച് ബെന്യാമിനും ഉണ്ണി ആറും ചേർന്ന് പുസ്തകം പ്രകാശനം ചെയ്തു.

ലിജീഷിനെ ലഹരിപിടിപ്പിച്ച മനുഷ്യരെക്കുറിച്ചുള്ള വിവരണമാണ് കഞ്ചാവിലുള്ളത്. മോഹൻലാലിനെ കുറിച്ചുള്ള വിവരണത്തോടെയാണ് പുസ്തകമാരംഭിക്കുന്നത്. അദ്ദേഹത്തെക്കൂടാതെ സാനിയ മിർസ, ധോണി, ഐശ്വര്യ റായ്, ടൊവിനോ തോമസ് തുടങ്ങിയവരെക്കുറിച്ചും പുസ്തകത്തിൽ പരാമർശമുണ്ട്.

പുതിയ ലോകത്തെ സൃഷ്ടിക്കാൻ സ്ത്രീകൾക്കും സാധിക്കുക എന്ന് ലിജീഷ് കുമാർ അഭിപ്രായപ്പെട്ടു. പുസ്തകത്തിന്റെ പേരിലെ വ്യത്യസ്തതയെക്കുറിച്ച് സെഷനിൽ ചർച്ചനടന്നു. അവനവന്റെ ശെരികളാണ് ഓരോരുത്തരുടേയും കഞ്ചാവെന്ന് ജോസഫ് അന്നംകുട്ടി ജോസ് കൂട്ടിച്ചേർത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top