താനൂരില്‍ പി.പി ഷംസുദ്ദീനും റഷീദ് മോര്യയും രണ്ടര വര്‍ഷം വീതം നഗരം ഭരിക്കും

താനൂര്‍: നഗരസഭാ അധ്യക്ഷസ്ഥാനത്തേക്ക് മുസ്ലിംലീഗിലെ പി.പി ഷംസുദ്ദീനെ തെരഞ്ഞെടുത്തു. ആദ്യ രണ്ടര വര്‍ഷം പി.പി ഷംസുദ്ദീനും പിന്നീട് റഷീദ് മോര്യയുമാണ് നഗരസഭ അധ്യക്ഷനാകുക. സി.കെ സുബൈദയാണ് നഗരസഭയുടെ ഉപാധ്യക്ഷ.

പി.പി ശംസുദ്ദീന്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. യൂത്ത് ലീഗ് ഭാരവാഹിയും മാധ്യമ പ്രവര്‍ത്തകനുമാണ് റഷീദ് മോര്യ. സി.കെ സുബൈദ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ആദ്യ നഗരസഭയിലെ അധ്യക്ഷയും ആയിരുന്നു.

താനൂര്‍ നഗരസഭയില്‍ നേരത്തെ യു.ഡി.എഫ് 31 സീറ്റുമായി ഭരണത്തിലെത്തിയിരുന്നു. 10 സീറ്റുണ്ടായിരുന്ന ബിജെപി ഏഴായി ചുരുങ്ങി. രണ്ടു സീറ്റ് മാത്രമുണ്ടായിരുന്ന ഇടതുപക്ഷം ആറായി വര്‍ദ്ധിക്കുകയും ചെയ്തു.

 

Share news
error: Content is protected !!
Scroll to Top