താനൂരില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു

താനൂര്‍: താനൂരില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഒമ്പതുമണിയോടെ മൂലക്കല്‍ പെട്രോള്‍ പമ്പിന് മുന്‍വശത്തുവെച്ചാണ് അപകടം ഉണ്ടായത്.

തിരൂരില്‍ നിന്ന് പരപ്പനങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന ബസും പരപ്പനങ്ങാടിയില്‍ നിന്ന് തിരൂര്‍ ഭാഗത്തേക്ക് പോവുകയുമായിരുന്ന ബസ്സുകളാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശപ്പിച്ചിരിക്കുകയാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ട്.

ബസുകളുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നും വന്‍ അപകടമാണ് തലനാരിഴയ്ക്കാണ് ഒഴിവായതെന്നും നാട്ടുകാര്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top