‘ഐഎസ്ആര്‍ഓ ഗൂഢാലോചനകേസ്’ സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി

ദില്ലി :ഐഎസ്ആര്‍ഓ കേസ് സിബിഐ അന്വേഷിക്കും. ജസ്റ്റിസ് ഡി.കെ ഹയിന്‍ സമിതിയുടെ റിപ്പോര്‍ട്ട് സിബിഐക്ക് കൈമാറാന്‍ സുപ്രീം കോടതി
ഉത്തരവിട്ടു. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തുവിടരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി പറയുന്നു.
ഐഎസ്ആര്‍ഓയില്‍ ശാസ്ത്രജ്ഞനായിരുന്ന നമ്പിനാരായണനെ ചാരക്കേസില്‍ കുടുക്കിയവരെ കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ടാണ് നിരവധി അന്വേഷണങ്ങള്‍ക്കൊടുവില്‍ ജസ്റ്റിസ്ഡികെ ജെയിന്‍ അധ്യക്ഷനായ സമിതി മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചത്.

മുന്‍ ഡിജിപി സിബി മാത്യൂസ്, റിട്ടയര്‍ഡ് എസ്പിമാരായ കെ.കെ.ജോഷ്വ, എസ്. വിജയന്‍, ഐബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരെയായിരുന്നു നമ്പിനാരായണന്‍ ആരോപണം ഉന്നയിച്ചത്.

Share news
error: Content is protected !!
Scroll to Top