ആലപ്പുഴയില്‍ 15 കാരനെ കുത്തിക്കൊലപ്പെടുത്തി;2 പേര്‍ കസ്റ്റഡിയില്‍

ചാരുംമൂട്: ആലപ്പുഴയില്‍ വിഷുദിനത്തില്‍ 15 വയസ്സുകാരന്‍ അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയിലായി. പ്രതിയെന്ന് സംശയിക്കുന്ന സജയ് ദത്തിന്റെ പിതാവിനെയും സഹോദനെയുമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. സജയ് ദത്തിനെ ഇതുവരെ പിടികിട്ടിയിട്ടില്ല. അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വള്ളിക്കുന്നത്ത് സിപിഐഎം ഹര്‍ത്താല്‍ പ്രഖ്യാപിട്ടിരിക്കുകയാണ്.

അഭിമന്യുവിനൊപ്പം ഉണ്ടായിരുന്ന ആദര്‍ശ്, കാശി എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തില്‍ ഇരുവര്‍ക്കും സാരമിയി പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിന് പിന്നില്‍ ആര്‍എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.

വള്ളിക്കുന്നം അമൃത സ്‌കൂളിലെ പത്താക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അഭിമന്യു. വിഷുദിത്തില്‍ വള്ളികുന്നം പടയണിവെട്ടം ക്ഷേത്രത്തിലെ വിഷു ഉത്സവത്തിനിടെ 9.45 ഓടെയാണ് ആക്രമണം നടന്നത്.

ഗള്‍ഫില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന അഭിമന്യുവിന്റെ അച്ഛന്‍ അമ്പിളി കുമാര്‍ ക്യാന്‍സര്‍ രോഗബാധിതയായ ഭാര്യ ബീനയുടെ ചികിത്സാര്‍ത്ഥമാണ് നാട്ടിലെത്തിയത്. എന്നാല്‍ കൊവിഡ് കാരണം തിരിച്ച് പോകാന്‍സാധിച്ചില്ല.സഹോദരന്‍ അനന്തു.

അതെസമയം ഡിവൈഎഫ്‌ഐ ,എസ്എഫ്‌ഐ പ്രവര്‍ത്തകായ 15 വയസ്സുള്ള അഭിമന്യുവിനെ കൊലപ്പെടുത്തിയത് ആര്‍എസ് എസ് പ്രവര്‍ത്തകരാണെന്നും വള്ളിക്കുന്നം പടയണിവെട്ടം യൂണിറ്റ് കമ്മിറ്റി അംഗമായ ജേഷ്ഠന്‍ അനന്ദുലിനെ ലക്ഷ്യം വച്ച് വന്ന ആര്‍എസ്എസ് സംഘമാണ് ജേഷ്ഠനെ കിട്ടാതെ വന്നപോള്‍ അനുജനെ കൊലപ്പെടുത്തിയതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാ സെക്രട്ടി എ എ റഹീം പ്രതികരിച്ചു.

 

Share news
error: Content is protected !!
Scroll to Top