താനൂരില്‍ ശക്തമായ കാറ്റില്‍ വീടിനു മുകളിലേക്ക് തെങ്ങ് മറിഞ്ഞ് വീണു

താനൂര്‍:ശക്തമായ കാറ്റില്‍ വീടിനു മുകളില്‍തെങ്ങ് മറിഞ്ഞ് വീണുവീട് ഭാഗികമായി തകര്‍ന്നു. താനൂരിന്റെ വിവിധഭാഗങ്ങളില്‍ ശക്തമായ കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകിവീണു.

താനൂര്‍ പുന്നൂക്കില്‍ റോഡില്‍ താമസിക്കുന്ന മേച്ചേരി അമ്മുകുട്ടിയുടെ ഓട് മേഞ്ഞ വീടിന് മുകളിലാണ് ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെ തെങ്ങ് വീണത്. വീടിനകത്ത് ഉറങ്ങുകയായിരുന്നവര്‍ തലനാരിഴക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. വീടിന്റെ ചുമരിനും, മേല്‍ക്കൂരയും തകര്‍ന്നിട്ടുണ്ട്.

ഏകദേശം 70000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. റവന്യൂ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.

 

 

Share news
error: Content is protected !!
Scroll to Top