
പൊന്നാനി: മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ചന്തപ്പടി 31ആം വാർഡിലെ പുന്നത്തിരുത്തി അങ്കണവാടിക്ക് സമീപത്തുനിന്നാണ് നാട്ടുകാർ മോഷ്ടാവിനെ പിടികൂടിയത്.
ചന്തപ്പടി പൗർണമി തിയേറ്ററിനടുത്തുള്ള ഹബീബ് എന്നവരുടെ വീട്ടിൽ കയറാൻ ശ്രമിച്ചതിനെ തുടർന്ന് ബഹളം കേട്ട് വീട്ടുകാർ വാതിൽ തുറന്നപ്പോഴേക്കും മോഷ്ടാവ് ഓടുകയായിരുന്നു.
തുടർന്ന് പരിസരവാസികൾ ചേർന്ന് നടത്തിയ തിരച്ചിലിൽ തൊട്ടടുത്ത പണിതീരാത്ത വീടിൻ്റെ ടെറസിൽനിന്ന് ബംഗാൾ സ്വദേശിയായ യുവാവിനെ പിടികൂടുകയായിരുന്നു.
മോഷ്ടാവിനെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു. പ്രദേശത്ത് നൈറ്റ് പെട്രോളിങ്ങ് ശക്തമാക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.




