Section

malabari-logo-mobile

തിരൂരില്‍ പൊതുവേദിയില്‍ തര്‍ക്കിച്ച് മന്ത്രിയും നഗരസഭ അധ്യക്ഷയും

HIGHLIGHTS : തിരൂര്‍:  കായിക മന്ത്രി വി.അബ്ദുറിമാനും തിരൂര്‍ നഗരസഭാ അധ്യക്ഷ എപി നസീമയും തമ്മില്‍ പൊതുവേദിയില്‍ പ്രസംഗത്തിനിടെ വാക്കുതര്‍ക്കം. താഴേപ്പാലത്തെ രാജീ...

തിരൂര്‍:  കായിക മന്ത്രി വി.അബ്ദുറിമാനും തിരൂര്‍ നഗരസഭാ അധ്യക്ഷ എപി നസീമയും തമ്മില്‍ പൊതുവേദിയില്‍ പ്രസംഗത്തിനിടെ വാക്കുതര്‍ക്കം.

താഴേപ്പാലത്തെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിന്റെ വികസനത്തെ സംഭത്തിച്ചാണ് ഇരുവരും തമ്മില്‍ കോര്‍ത്തത്,

sameeksha-malabarinews

തിരൂര്‍ തെക്കുംമുറി മോണിങ് സ്റ്റാര്‍ എന്ന സംഘടനയുടെ ഓഫീസ് ഉദ്ഘാടന ചടങ്ങിലാണ് സംഭവം.

ഉദ്ഘാടന ചടങ്ങില്‍ സ്റ്റേഡിയത്തിന്റെ വികസനത്തിനായി അനുവദിച്ച 10 കോടി രൂപ പാഴക്കരുതെന്ന് പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ഇത് മറുപടിയെന്നോണം സ്‌റ്റേഡിയം സ്‌പോര്‍ട്‌സ് കൗണ്‍സിലിന് വിട്ടുകൊടുക്കില്ലെന്നും അത് നേരിട്ട് നഗരസഭ തന്നെ നവീകരിക്കുമെന്നും എപി നസീമ പറഞ്ഞു.

ഉടനെ തന്നെ വേദിയിലുണ്ടായിരുന്ന മന്ത്രി എഴുനേറ്റ് നിന്ന് നഗരസഭാ അധ്യക്ഷ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പറഞ്ഞു. ഇതോടെയുണ്ടായ തര്‍ക്കം വേദിയില്‍ ഉണ്ടായിരുന്ന കുറുക്കോളി മെയ്തീന്‍ ഇടപെട്ട് അവസാനിപ്പിക്കുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!