Section

malabari-logo-mobile

പൊന്നാനിയിൽ വാഹനാപകടം; വെളിയംകോട് സ്വദേശി മരണപ്പെട്ടു

HIGHLIGHTS : Accident in Ponnani; A native of Veliyamkode died

പൊന്നാനി: പൊന്നാനിയിൽ വാഹനാപകടത്തില്‍ വെളിയംകോട് സ്വദേശി മരണപ്പെട്ടു. വെളിയംകോട് കിണറിന് പടിഞ്ഞാറു ഭാഗം താമസിക്കുന്നതും, ചാടീരകത്ത് മെയ്തീൻ എന്നവരുടെ മകനുമായ ഹംസു (42) (പറകൂസ് ഹംസു) എന്നവരാണ്‌ മരിച്ചത് .

ചാവക്കാട് പൊന്നാനി ദേശീയപാതയിൽ തിരുവത്ര, പുതിയറയിൽ നിർത്തയിട്ട ലോറിക്ക് പിറകിൽ ബൈക്കിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ ഗുരുതരമായി പരിക്കുപറ്റിയ ഹംസുവിനെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

sameeksha-malabarinews

മാതാവ്: ബീവാത്തു, ഭാര്യ: തസ്ലി എന്നിവരാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!