പരപ്പനങ്ങാടിയില്‍ അജ്ഞാത ജീവികള്‍ വാഴകൃഷി നശിപ്പിച്ചു

പരപ്പനങ്ങാടി: അജ്ഞാത ജീവികള്‍ വാഴകൃഷി നശിച്ചു. ഉള്ളണം അട്ടക്കുഴിങ്ങരയിലെ പാടശേഖരങ്ങളില്‍ കൃഷി ചെയ്യുന്ന കര്‍ഷകരായ കെ.ടി മൂസക്കുട്ടി, എ.ടി ജാഫര്‍ എന്നിവരുടെ നേന്ത്രവാഴകളാണ് കഴിഞ്ഞ രാത്രിയില്‍ അജ്ഞാത ജീവികളുടെ ആക്രമണത്തില്‍ നശിപ്പിച്ചത്.

തോട്ടത്തിലെ നിരവധി വാഴകളാണ് തിന്നും ചവിട്ടിയും നശിപ്പിച്ചിട്ടുള്ളത്. വന്‍ സാമ്പത്തിക ബാധ്യതകളാണ് കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നത്.

കാട്ടുപന്നിയുടെതെന്ന് തോന്നിപ്പിക്കുന്ന മൃഗത്തിന്റെ കാലടി പാടുകള്‍ സമീപത്ത് കണ്ടതായി കര്‍ഷകര്‍ പറയുന്നു. ബന്ധപ്പെട്ടവരെ വിവരം അറിയിച്ചിട്ടുണ്ട്. ഇതു പോലുള്ള ജീവികളുടെ അക്രമണത്തില്‍ നിന്നും കൃഷിയെയും കാര്‍ഷിക വിളകളെയും സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷകരായ അസ്‌ക്കറലി ഊപ്പാട്ടില്‍, കെ.ടി മൂസക്കുട്ടി എന്നിവര്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top