മലപ്പുറം ജില്ലയില്‍ കാല്‍ലക്ഷം കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറി

മലപ്പുറം:ജില്ലയില്‍ അനര്‍ഹമായി മുന്‍ഗണനാ വിഭാഗം റേഷന്‍കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ള 25,021 മുന്‍ഗണനാ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

2021 ജൂണ്‍ ഒന്നു മുതല്‍ ഇതുവരെ  1,258 എ.എ.വൈ. (മഞ്ഞ) കാര്‍ഡുകളും,  13,594 മുന്‍ഗണനാ (പിങ്ക്) കാര്‍ഡുകളും,  10,166 പൊതുവിഭാഗം സബ്‌സിഡി (നീല) കാര്‍ഡുകളുമാണ് ഇതുവരെ പൊതുവിഭാഗത്തിലേക്ക് മാറ്റിയിട്ടുള്ളത്. ഏറനാട് താലൂക്ക് സപ്ലൈ ഓഫീസിന് കീഴില്‍ 2,129 കാര്‍ഡുകളും നിലമ്പൂരില്‍ 6,933 കാര്‍ഡുകളും പെരിന്തല്‍മണ്ണയില്‍ 4,279 കാര്‍ഡുകളും തിരൂരില്‍ 5,211 കാര്‍ഡുകളും തിരൂരങ്ങാടിയില്‍ 3,662 കാര്‍ഡുകളും  പൊന്നാനിയില്‍ 1,077 കാര്‍ഡുകളും കൊണ്ടോട്ടിയില്‍ 1,730 കാര്‍ഡുകളുമാണ് പൊതുവിഭാഗത്തിലേക്ക് മാറ്റിയത്.

അനര്‍ഹമായി മുന്‍ഗണനാ റേഷന്‍കാര്‍ഡ് കൈവശം വച്ചിട്ടുള്ളവര്‍ക്ക് പിഴയില്ലാതെയും മറ്റു ശിക്ഷാ നടപടികള്‍ ഇല്ലാതെയും കാര്‍ഡുകള്‍  പൊതു വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അവസരം  ജൂലൈ 15ന് അവസാനിച്ചിരുന്നു

Share news
error: Content is protected !!
Scroll to Top