Section

malabari-logo-mobile

സാധാരണക്കാരുടെ അവകാശങ്ങള്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി വി. അബ്ദുറഹിമാന്‍, മലപ്പുറം ജില്ലയില്‍ 5278 കുടുംബങ്ങള്‍ കൂടി ഭൂമിയുടെ അവകാശികള്‍

HIGHLIGHTS : സാധാരണക്കാരുടെ അവകാശങ്ങള്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന ജില്ലാതല പ...

സാധാരണക്കാരുടെ അവകാശങ്ങള്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന ജില്ലാതല പട്ടയ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത സംസ്ഥാന തല പരിപാടിക്ക് ശേഷമാണ് ജില്ലാതല പരിപാടികള്‍ ആരംഭിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്തത് മലപ്പുറം ജില്ലയിലാണ്. 2,26,909 അപേക്ഷകള്‍ ഓണ്‍ലൈനായി ലഭിച്ചിട്ടുണ്ട്. ഇതില്‍ 2,23,241 അപേക്ഷകള്‍ പരിഗണയിലാണ്. ബാക്കിയുള്ളതിന്റെ സാങ്കേതിക വശങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. അതിനു ശേഷം അവകൂടി പരിഗണിക്കും. 2025 ഓടെ ഭൂരിപക്ഷം പട്ടയങ്ങളും വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

പരിപാടിയില്‍ ജില്ലാ കളക്ടര്‍ വി. ആര്‍ വിനോദ്, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) ജോസഫ് സ്റ്റീഫന്‍ റോബി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

sameeksha-malabarinews

മലപ്പുറം ജില്ലയില്‍ 5278 കുടുംബങ്ങള്‍ക്ക് കൂടിയാണ് പട്ടയങ്ങള്‍ വിതരണം ചെയ്തത്. തിരൂര്‍ ലാന്റ് ട്രൈബ്യൂണലിലെ 1342, തിരൂരങ്ങാടി ലാന്റ് ട്രൈബ്യൂണലിലെ 919, മഞ്ചേരി ലാന്റ് ട്രൈബ്യൂണലിലെ 1088, ദേവസ്വം 1899, ഏറനാട് താലൂക്കിലെ 2 ലാന്റ് അസൈന്‍മെന്റ്‌റ് പട്ടയം, തിരൂരങ്ങാടി താലൂക്കിലെ 28 ഒ.എല്‍.എച്ച്.എസ് പട്ടയം എന്നിവ ഉള്‍പ്പെടെയാണ് 5278 പട്ടയങ്ങള്‍ വിതരണം ചെയ്തത്.

31499 പട്ടയങ്ങളാണ് ഇന്ന് (ഫെബ്രുവരി 22) സംസ്ഥാനമൊട്ടാകെ വിതരണം ചെയ്തത്. ഇതോടെ 1,53,103 കുടുംബങ്ങള്‍ക്കാണ് 2.5 വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ പട്ടയങ്ങള്‍ കൈമാറിയത്.

പരിപാടിക്ക് വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയത്. പട്ടയം വാങ്ങാനെത്തുന്നവര്‍ക്ക് ചായ, കുടിവെള്ളം, അടിയന്തിര മെഡിക്കല്‍ സേവനം എന്നിവ ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങളും ജില്ലാ ഭരണകൂടം ഒരുക്കിയിരുന്നു. വേദിയില്‍ വെച്ച് 20 പേര്‍ക്കും ബാക്കിയുള്ളവര്‍ക്ക് ട്രൈബൂണലുകള്‍ തിരിച്ച് കൗണ്ടറുകള്‍ ഒരുക്കിയുമാണ് പട്ടയങ്ങള്‍ വിതരണം ചെയ്തത്. പട്ടയമേളക്ക് എത്താന്‍ സാധിക്കാതിരുന്നവര്‍ക്ക് അതത് താലൂക്കുകളില്‍ വെച്ച് പട്ടയങ്ങള്‍ വിതരണം ചെയ്യും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!