മലപ്പുറം ജില്ലയില്‍ 11,95,298 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു

മലപ്പുറം: ജില്ലയില്‍ ഇതുവരെ 11,95,298 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 9,38,707 പേര്‍ക്ക് ഒന്നാം ഡോസും 2,56,591 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.

18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 1,71,782 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 12,900 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 45 വയസിനു മുകളില്‍ പ്രായമുള്ള 6,68,032 പേര്‍ക്ക് ആദ്യഘട്ട വാക്‌സിനും 1,82,032 പേര്‍ക്ക് രണ്ടാം ഘട്ട വാക്‌സിനുമാണ് നല്‍കിയിരിക്കുന്നത്.

ആരോഗ്യ പ്രവര്‍ത്തകരില്‍ 43,640 പേര്‍ക്ക് ഒന്നാം ഡോസും 30,115 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കോവിഡ് മുന്നണി പോരാളികളില്‍ 21,706 പേര്‍ക്ക് ഒന്നാം ഡോസും 18,644 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 33,547 പേര്‍ ഒന്നാം ഡോസും 12,900 പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top