കോഴിക്കോട്: ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണു പരുക്കേറ്റ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. മെഡിക്കല്‍ കോളേജ് കാമ്പസിലെ ഐ.എം.ജി.ക്ക് സമീപം താമസിക്കുന്ന വയനാട് സ്വദേശി അശ്വിന്‍ തോമസാണ് മരിച്ചത്.
ഇന്നലെ രാത്രി പത്തരക്കാണ് മെഡിക്കല്‍ കോളജ് കാംപസില്‍ അപകടമുണ്ടായത്. തെങ്ങ് വീണുകിടക്കുന്നത് കാണാതെവന്ന ബൈക്ക് അപകടത്തില്‍പ്പെയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ അശ്വിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.
കോഴിക്കോട് മലയോര മേഖലകളിലുള്‍പ്പെടെ ഇപ്പോഴും ഇടവിട്ട കനത്ത മഴ തുടരുകയാണ്. ഇന്നലെ രാത്രി മുക്കത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. ഏറെ നേരത്തെ ശ്രമഫലമായി ഫയര്‍ഫോഴ്‌സ് ഗതാഗതം പുനസ്ഥാപിച്ചു. പലയിടങ്ങളിലും ഇപ്പോഴും വൈദ്യുതി ബന്ധം തകരാറിലാണ്.




