കൊച്ചി: നെട്ടൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പുഴയില്‍ വീണു കാണാതായി. ഫിദ(16)യാണ് കായലില്‍ വീണ് അപകടത്തില്‍പ്പെട്ടത്. വിദ്യാര്‍ത്ഥിക്കായി തിരച്ചില്‍ തുടരുകയാണ്.
പനങ്ങാട് സ്‌കൂളില്‍ പ്ലസ് വണ്ണിന് പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ്. മലപ്പുറം നിലമ്പൂര്‍ സ്വദേശികളായ ഫിറോസ് ഖാന്റെയും മുംതാസിന്റെയും ഫിദ. ഒരുമാസം മുന്‍പാണ് ഇവര്‍ ഇവിടെ വന്ന് താമസിച്ചത്. ഫിറോസിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് ഫിദ.രാവിലെ ആറര മണിയോടെയായിരുന്നു സംഭവം.
പുഴയിലേക്ക് ഇറങ്ങിയപ്പോള്‍ തന്നെ പൂണ്ട് പോവുകയായിരുന്നുവെന്നാണ് വിവരം.ഉടനെ രക്ഷിക്കാന്‍ കുട്ടിയുടെ മാതാവ് ശ്രമിച്ചെങ്കിലും നടന്നില്ല. അവരും ചെളിയില്‍ പൂണ്ടു. പിന്നാലെ വന്ന പിതാവ് ബഹളം വെച്ച് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴായപ്പോഴേക്കും കുട്ടി ഒഴുകി പോയിരുന്നുവെന്നാണ് പറയുന്നത്. സംഭവസ്ഥലത്തെത്തിയ പ്രദേശവാസകള്‍ ഉടനെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. നാട്ടുകാരുടെ നേൃത്വത്തില്‍ തിരിച്ചില്‍ തുടരുകയാണ് .




