സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു.ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 600 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 51,400 രൂപയായി.ഒരു ഗ്രാം സ്വര്‍ണത്തിന് 75 രൂപ വര്‍ധിച്ച് 6425 രൂപയായി.

സ്വര്‍ണവില കഴിഞ്ഞമാസം 55000 രൂപയിലെത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവാണ് ഉണ്ടായിരുന്നത്.

Share news
error: Content is protected !!
Scroll to Top