കണ്ണൂര്‍: ആലക്കോട് നെല്ലിക്കുന്നില്‍ കാര്‍ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണുണ്ടായ അപകടത്തില്‍ അച്ഛന് പിന്നാലെ മകനും മരിച്ചു. നെല്ലിക്കുന്ന് സ്വദേശിയായ താരാമംഗലത്ത് മാത്തുക്കുട്ടി (58), മകന്‍ വിന്‍സ് മാത്യു (18) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു അപകടം.
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ മുന്നോട്ടെടുക്കുന്നതിനിടെയായിരുന്നു അപകടം. മാത്തുക്കുട്ടിയെ പുറകിലെ സീറ്റിലിരുത്തി വിന്‍സായിരുന്നു കാര്‍ ഓടിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ടതോടെ കിണറ്റിന്റെ ആള്‍മറ തകര്‍ത്ത് കാര്‍ കിണറ്റിലേക്ക് പതിക്കുകയായിരുന്നു എന്നാണ് നിഗമനം.
വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തളിപ്പറമ്പില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്സ് സംഘമാണ് കാര്‍ കിണറില്‍ നിന്നും ഉയര്‍ത്തി ഇരുവരെയും പുറത്തെടുത്തത്. മാത്തുക്കുട്ടി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.



