HIGHLIGHTS : In Kannur, Karingodi, Youth Congress activists were arrested and removed against the Chief Minister

തളിപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ്-യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ മാര്‍ഗമധ്യേ തളാപ്പില്‍വെച്ച് യുവമോര്‍ച്ച പ്രവര്‍ത്തകരും മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ചു.
കണ്ണൂരില്‍ മുഖ്യമന്ത്രിയ്ക്ക് പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 700 പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. റേഞ്ച് ഐജി രാഹുല്‍ ആര്‍.നായരുടെയും ജില്ലാ പൊലീസ് മേധാവി ഇളങ്കോവന്റെയും നേതൃത്വത്തില്‍ ശക്തമായ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.
ഉച്ചയ്ക്ക് ഗസ്റ്റ്ഹൗസില്‍ തിരിച്ചെത്തുന്ന മുഖ്യമന്ത്രി 3 മണിയോടെ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങും.

ഇന്നലെ രാത്രി കണ്ണൂരില്‍ എത്തിയ മുഖ്യമന്ത്രി സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി പയ്യാമ്പലം ഗവ.ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്. നേരത്തെ പിണറായിയിലെ വീട്ടില്‍ താമസിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍, പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് താമസം ഗവ.ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു.